ഉശിരുള്ള പ്രതിപക്ഷം ഇല്ലാത്ത ഏത് നാടിന്റെയും ജനങ്ങളുടെയും അവസ്ഥ ഇങ്ങനൊക്കെയാണ്; ചോദിക്കാനും പറയാനും ഒരു നാഥൻ ഇല്ലാത്ത കളരികളിൽ ഒക്കെയും കാണും ഒരു ഊച്ചാളി ചട്ടമ്പി; ആഡംബര കാർ വാങ്ങാനൊരുങ്ങുന്ന മുഖ്യമന്ത്രിയെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

മർദ്ദിതർക്കും തൊഴിലാളി വർഗ്ഗത്തിനും പാവപ്പെട്ടവർക്കും വേണ്ടി അഹോരാത്രം പോരാടിയ പാർട്ടിയാണെന്നാണ് വയ്പ്പ് എന്ന് സാമൂഹ്യ നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ് . കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ആ പാർട്ടി രണ്ടാം വട്ടം അധികാരത്തിൽ കയറിയ ഉടൻ ജനങ്ങളോട് പറഞ്ഞത് ഖജനാവ് കാലി, അതോണ്ട് മുണ്ട് മുറുക്കി ചിലവ് ചുരുക്കാനായിരുന്നു. മുണ്ട് മുറുക്കി മുറുക്കി ഒടുക്കം കട ഒട്ടി വലിഞ്ഞു നിന്ന ജനങ്ങൾക്ക് കയർ എടുത്ത് കൊടുത്ത് പോയി തൂങ്ങിനെടാ എന്ന് പറയുന്ന പിഴച്ച സിസ്റ്റം. വല്ലവന്റെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും കടയ്ക്കൽ തൂങ്ങി പിടിച്ചു വലിഞ്ഞു കയറി സ്വന്തം പള്ള വീർപ്പിക്കാൻ പ്രത്യേക ഏക്ഷൻ ശീലിച്ച പാരസൈറ്റ് കൊമ്രേഡുകളെയാണ് തങ്ങൾ വോട്ട് കുത്തി അധികാരത്തിൽ ഏൽപ്പിച്ചതെന്ന് ബോധ്യം വന്നപ്പോൾ കാലി ചായയ്ക്ക് ഉള്ള പാങ് പോലും ഇല്ലാതെയായി പാവത്തുങ്ങക്ക്.
ഒരു കൊല്ലത്തിനിടെ മൂന്നാമത്തെ ആഡംബര കാർ. ലക്ഷങ്ങളുടെ അക്കങ്ങളോട് അലർജി ആയോണ്ട് കോടി കണ്ടാലേ തിരുപ്പതി ആവൂ തമ്പ്രാന്. പശു തൊഴുത്തിന് വരെ ലക്ഷങ്ങൾ ചിലവിട്ട മോടി കൂട്ടൽ. സർക്കാർ മെഡിക്കൽ കോളേജുകളിൽ നരക യാതന അനുഭവിക്കുന്ന രോഗികൾ സ്വയം കരഞ്ഞു പറയുന്നു റോഡിലെ തെരുവ് നായകൾക്ക് ഉണ്ട് ഇതിനേക്കാൾ നല്ല പരിഗണന എന്ന്. പോക്കറ്റ് ശൂന്യമായ, കടവും കടമിട്ട വട്ടിയും മാത്രം സ്വന്തമായ പാവം മനുഷ്യർ ചികിത്സ തേടി എത്തിയാൽ മരുന്നുമില്ല, ചികിത്സയ്ക്ക് വേണ്ട ഉപകരണങ്ങൾ ഒന്നുമില്ല.
ഉശിരുള്ള പ്രതിപക്ഷം ഇല്ലാത്ത ഏത് നാടിന്റെയും ജനങ്ങളുടെയും അവസ്ഥ ഇങ്ങനൊക്കെയാണ്. ചോദിക്കാനും പറയാനും ഒരു നാഥൻ ഇല്ലാത്ത കളരികളിൽ ഒക്കെയും കാണും ഒരു ഊച്ചാളി ചട്ടമ്പി. രായാവ് കോടികളുടെ പുത്തൻ കാറുകൾ മാറി മാറി പായുമ്പോൾ ഇവിടെ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ പാവം പ്രജകൾ നാഴി അരി വാങ്ങാൻ നെട്ടോട്ടം പായുന്നു. കുറ്റം പറയരുതല്ലോ, പാവപ്പെട്ട ജനങ്ങളുടെ നേതാവ് ആയോണ്ട് പാവങ്ങളെ നന്നായിട്ട് പരിഗണിക്കുന്നുണ്ട്. പാവം ജനത ആടിനെ വിറ്റ കാശും, കമ്മല് വിറ്റ കാശും, കുടുക്ക പൊട്ടിച്ച കാശും, പിള്ളേര് സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച കാശും ഒക്കെ നന്നായിട്ട് പരിഗണിച്ച് മുക്കിയിട്ടുണ്ട്. പ്രജകൾക്ക് അരി മണിയൊന്ന് കൊറിക്കാൻ പോലും ഇല്ലെങ്കിൽ എന്താ, പത്ത് തലമുറയ്ക്ക് തരി വള ഇട്ട് ആവോളം കിലുക്കാൻ ഉള്ള പൊന്ന് അടിച്ച് മാറ്റിയിട്ടുണ്ട്.
ശബരിമലയുടെ കഴുക്കോൽ വരെ ഊരിക്കൊണ്ട് പോയ ടീമാണ്. മിക്കവാറും ക്ലിഫ് ഹൗസിന്റെ കഴുക്കോൽ ഒക്കെ ഊരി വച്ച് കാണും, ഭരണം ഒഴിഞ്ഞ് പോകുമ്പോൾ കൊണ്ട് പോവാൻ. അതിന്റെ താഴെ താമസിക്കുന്ന എന്റെയൊക്കെ വീടിന്റെ കഴുക്കോൽ ഒക്കെ ഒടുക്കം ബാക്കി കാണുവോ അതോ നന്ദൻകോട് ജംഗ്ഷൻ അടക്കം അടിച്ചോണ്ട് പോവോ? ആർക്കറിയാം. പോസ്റ്റ് കണ്ടിട്ട് വീട്ടു പടിക്കൽ കിയ തിരിയാൻ വിടരുത്. കുഞ്ഞു കുട്ടി പരാധീനതയൊക്കെ ഒള്ള പ്രജയാണ്.ഈ കേരളം ഉണ്ടാക്കിയത് കാരണഭൂതൻ അരിവാൾ എറിഞ്ഞ് ആണെന്ന് കരുതി നൂറ്റൊന്ന് ലോൽ സെലാം വിളിക്കാം. അതോണ്ട് സംസ്ഥാനം മൊത്തം അടിച്ചോണ്ട് പോയാലും നോ ഇഷ്യു. കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി!! കാറോ ബിമാനോ എന്ത് വേണേലും വാങ്ങിച്ചോ അപ്പനെ.
https://www.facebook.com/Malayalivartha
























