രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയുമായി 23 കാരി. നിലവില്‍ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കവേയാണ് എംഎല്‍എക്കെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തിയിക്കുന്നത്. സോണിയാ ഗാന്ധി, കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് യുവതി ഇമെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്. താന്‍ ക്രൂരമായ പീഡനത്തിന് ഇരയായതായി ബംഗളൂരുവില്‍ താമസിക്കുന്ന യുവതിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ യുവതി പരാതി നല്‍കിയിട്ടുള്ളത്. മുമ്പ് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും അന്ന് നിയമനടപടിക്ക് തയ്യാറല്ലെന്ന് യുവതി അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിന് മുമ്പ് പരാതി നല്‍കിയിട്ടും ലഭിച്ചില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. രാഹുലുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ടയിലെ ഒരാളുടെ അറിവോടെയാണ് പീഡനം നടന്നതെന്നും, സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്നുവെന്നും, ഗര്‍ഭിണിയാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡനത്തിന് ശേഷം രാഹുല്‍ ബന്ധത്തില്‍ നിന്നും പിന്മാറിയെന്നും യുവതി ആരോപിച്ചു.
പരാതി ലഭിച്ച കാര്യം കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47നാണ് പരാതി ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇത്തരത്തിലുള്ള പരാതി പോലീസിനാണ് നല്‍കേണ്ടതെന്നും, പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























