രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ കോടതി തള്ളി... തിങ്കളാഴ്ച വിശദ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ കോടതി തള്ളി. നേമം പീഡന കേസിൽ മുൻകൂർ ജാമ്യം നിരസിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ തിങ്കളാഴ്ച വിശദ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിട്ടു.
യുവതി ഊരും പേരും വെളിപ്പെടുത്താതെ കെ പി സി സി പ്രസിഡന്റിന് അയച്ച ഈ മെയിൽ പരാതി ഡിജിപിക്ക് കൈമാറി എടുത്ത കേസിലാണ് അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചത്.അതേ സമയം പാലക്കാട് - നേമം പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ വികാരപരമായി സമാധാനിപ്പിച്ച് എന്നും ഒപ്പം കാണുമെന്ന് എം എൽ എ എന്ന പദവിയാൽ വിശ്വസിപ്പിച്ചു എന്നാണ് പാലക്കാട് - നേമം അപാർട്ട്മെന്റ് പീഡനക്കേസിലെ യുവതിയുടെ പരാതി. തുടർന്ന് വിവാഹ വാഗ്ദാനം നൽകുകയും യുവതിയിൽ തനിക്ക് ഒരു കുഞ്ഞ് ജനിച്ചാൽ ജീവിതകാലം മുഴുവൻ ഒപ്പം കാണുമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് ജനുവരി 27 നും 28 നും രാഹുലിന്റെ പാലക്കാട് അപ്പാർട്ട്മെന്റിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മാർച്ച് 4 ന് ഇരയുടെ തൃക്കണ്ണാപുരം അപ്പാർട്ട്മെന്റിൽ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു. മാർച്ച് 17 ന് ഇതേ അപ്പാർട്ട്മെന്റിൽ വച്ച് ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ പകർത്തി. ഗർഭിണിയാണെന്നറിഞ്ഞിട്ടും ഏപ്രിൽ 22 ന് വീണ്ടും ബലാൽസംഗം ചെയ്യുകയും ഗർഭച്ചിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. മെയ് 30 ന് രാഹുൽ അബോർഷൻ ഗുളികകൾ കൊടുത്തു വിട്ട് കഴിപ്പിച്ച് ഗർഭം അലസിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്
" f
https://www.facebook.com/Malayalivartha
























