കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയുടെ 30–ാംപതിപ്പിന് 12ന് തുടക്കമാകും...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയുടെ 30–ാംപതിപ്പിന് 12ന് തുടക്കമാകും.ഓരോ വർഷവും ഡിസംബർ പിറക്കുന്നത് കേരളത്തിന്റെ സ്വന്തം അന്താരാഷ്‌ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) എന്ന ടാഗോടുകൂടിയാണ്. എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
30–ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷത്തേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയറ്ററുകളിലായാണ് മേള. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും ‘മലയാളസിനിമ ടുഡേ’ വിഭാഗത്തില്‍ 12 ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമ നൗ’ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും.
ലോകസിനിമ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ട് സിനിമകള്‍. ഫീമെയിൽ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്ലാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകളുണ്ട്.
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ കാണാനാകും.
"https://www.facebook.com/Malayalivartha























