ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ...

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായി. സാങ്കേതിക സര്‍വകലാശാലയിലെ വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി.
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ സമവായത്തില്‍ എത്തിയത്. നേരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. സിസ തോമസ് വിസിയാവണമെന്ന തീരുമാനത്തില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു.
അതേസമയം സുപ്രീം കോടതി നിയമനം ഏറ്റെടുക്കുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തിയാണ് ഗവർണർ വഴങ്ങിയത്. സർക്കാറിനാകട്ടെ ഒരു പേരെങ്കിലും അംഗീകരിക്കപ്പെടുമെന്ന ആശ്വാസവും.
https://www.facebook.com/Malayalivartha


























