കർമ മേഖലയിൽ അത്ഭുതപൂർവമായ വളർച്ച അനുഭവപ്പെടും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകും.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും. കർമ മേഖലയിൽ അത്ഭുതപൂർവമായ വളർച്ച അനുഭവപ്പെടും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ദമ്പതികൾ തമ്മിൽ പരസ്പരം സ്നേഹവും വിശ്വാസവും വർദ്ധിക്കും. വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം, നിദ്രാസുഖം, ധനനേട്ടം എന്നിവ ഇന്ന് ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയുണ്ട്. സന്താനങ്ങളെ കൊണ്ട് ദോഷാനുഭവങ്ങൾ ഉണ്ടാവുകയോ അവർക്ക് രോഗാദി ദുരിതം ഉണ്ടാവാനോ സാധ്യതയുണ്ട്. ഉദര പ്രശ്നം വരാതെ സൂക്ഷിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും അനാവശ്യ കൂട്ടുകെട്ട് മൂലം ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഭാര്യ ഭർതൃ ഐക്യം, തൊഴിൽ വിജയം, ബന്ധുജന സമാഗമം, സർക്കാരിൽ നിന്നോ ഉന്നതരിൽ നിന്നോ ഗുണാനുഭവങ്ങൾ, ധനലാഭം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഇന്ന് ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക. ചിലപ്പോൾ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ ഇടയുണ്ട്. ആഹാര കാര്യങ്ങളിൽ ശ്രദ്ധ പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ആരോഗ്യം, നല്ല പുത്രയോഗം, ഭാര്യാഭർത്തൃ ഐക്യം, കുടുംബ ബന്ധുജന ചേർച്ച എന്നിവ ഇന്ന് ഉണ്ടാകും. ചിലർക്ക് അധികാര പ്രാപ്തിയുള്ള തൊഴിലുകൾ ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): സാമ്പത്തികമായി പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവും. എന്നാൽ വരവും ചെലവും തുല്യമായിരിക്കും. സംസാരം മൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികളിൽ പഠന മികവ് പ്രകടിപ്പിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനോ നടത്തിക്കൊടുക്കുവാനോ ഇന്ന് ഭാഗ്യം ലഭിക്കും. ദാമ്പത്യ ഐക്യം, ധനലാഭം, നല്ല സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഉണ്ടാവും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കോടതി കേസുകളിൽ അനുകൂലമായ വിധി ലഭിക്കും. വളരെ കാലമായി അകന്നിരുന്ന ബന്ധുക്കൾ വീണ്ടും ഒന്നിക്കും. പുതിയ ബിസിനെസ്സ് തുടങ്ങുവാനുള്ള കരാർ എഴുതുവാൻ ഇന്ന് ഇടയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും ആഡംബര പ്രിയം കൂടുകയും ചെയ്യും. സ്ത്രീകൾ മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. സഞ്ചാര ശീലം കൂടുന്ന വിഭാഗത്തിലേക്ക് ജോലിമാറ്റം ഉണ്ടാവും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. വിവാഹ തടസ്സം അല്ലെങ്കിൽ വിവാഹം മാറിപോകുക, ധനക്ലേശം, അന്യ ജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും.
https://www.facebook.com/Malayalivartha



























