എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!

ശബരിമല സ്വര്‍ണപ്പാളി കേസിലെ എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേസുമായി ബന്ധപ്പെട്ട എഫ്ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, പ്രതികളുടെയും സാക്ഷികളുടെയും മൊഴിപ്പകര്‍പ്പുകള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവ വിട്ടുനല്‍കണമെന്നാണ് ഇഡിയുടെ ആവശ്യം.
രേഖകള്‍ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള അന്വേഷണം മാത്രമേ ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാവൂ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റ് കുറ്റകൃത്യങ്ങളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത് നിലവിലെ വിജിലന്‍സ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും പ്രോസിക്യൂഷന്‍ കോടതിയില്‍ പങ്കുവെച്ചു.
സ്വര്‍ണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുക എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനാണ് അന്വേഷണമെന്നാണ് ഇഡിയുടെ വിശദീകരണം. കേസില്‍ ഐപിസി 467-ാം വകുപ്പ് (വിലപ്പെട്ട രേഖകളില്‍ ചതിവ് വരുത്തല്‍) ഉള്‍പ്പെട്ടിട്ടുള്ളതിനാലാണ് ഇഡി ഈ വിഷയത്തില്‍ ഇടപെടുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് രേഖകള്‍ അനിവാര്യമാണെന്നും ഇഡി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ശബരിമല ശ്രീകോവിലിന്റെ സ്വർണപ്പാളിക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെ വിശദീകരണം തേടി.ദേവസ്വം പ്രസിഡന്റായിരിക്കേ വാതിൽപ്പാളി കൊണ്ടുപോകാൻ അനുമതി നൽകിയതിലൂടെ സ്വർണാപഹരണത്തിന് അനുമതി നൽകിയെന്നാണ് കേസ്. വാതിൽപ്പാളി സ്വർണം പൊതിഞ്ഞതാണെന്നതിന് രേഖയില്ല എന്നതടക്കമുള്ള വാദമാണ് മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു വഴി ഫയൽചെയ്ത ജാമ്യഹർജിയിൽ ഉന്നയിക്കുന്നത്.
ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്റെ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കുന്നത് യുബി ഗ്രൂപ്പ് ജീവനക്കാരൻ നൽകിയതായി പറയുന്ന കത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാതിൽപ്പാളിയും സ്വർണം പൊതിഞ്ഞതായി പറയുന്നത്. എത്ര സ്വർണമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന് രജിസ്റ്റർ ഇല്ലെന്ന് ഡിവിഷൻ ബെഞ്ചുതന്നെ കണ്ടെത്തിയതാണ്.തന്ത്രിയുടെ ശുപാർശയെത്തുടർന്നാണ് അറ്റകുറ്റപ്പണി നടത്തിയത്. ദേവസ്വം കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രസിഡന്റിന് തനിച്ച് തീരുമാനമെടുക്കാനാകില്ല -പത്മകുമാർ പറയുന്നു.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി. ശ്രീകോവിലിലെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതിന് രേഖകള്‍ ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. കേസിലെ പ്രതികളായ എൻ. വാസുവിൻ്റേയും മുരാരി ബാബുവിൻ്റേയും ജാമ്യഹർജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്. കട്ടിളപ്പാളിയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി മാത്രമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്ന് കോടതി ചോദിച്ചു. യാഥാര്‍ത്ഥത്തില്‍ അവ സ്വര്‍ണപ്പാളി ആയിരുന്നോ എന്നത് നിര്‍ണായക ചോദ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളില്‍ ഒരിടത്തും പറയുന്നില്ലെന്നും ചെമ്പാണ് എന്നാണ് രേഖകളില്‍ പറയുന്നത് എന്നുമായിരുന്നു വാസുവിന്റെ വാദം. വാസുവിന്റെയും മുരാരി ബാബുവിന്റെ ജാമ്യാപേക്ഷകൾ കോടതി വിധി പറയാന്‍ മാറ്റി.അതേസമയം, സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എസ്ഐടി. ദ്വാരപാലക ശിൽപങ്ങൾ 2024 ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എസ്ഐടി ചോദിച്ചറിയുക. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha



























