ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്

രാഹുല്‍ ഗാന്ധി സഭയില്‍ സാന്നിധ്യം അനിവാര്യമായിരുന്നുവെന്ന് വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടാകേണ്ടതായിരുന്നു. ബില്ലിനെതിരെ ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ഗാന്ധി വിദേശത്ത് ബിഎംഡബ്ലിയു പരിശോധിക്കുന്നു. കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട എംപിമാര്‍ തന്നെ ഈ കാര്യങ്ങള്‍ പറയുന്നുണ്ട്.
കേരളത്തിലെ എംപിമാര്‍ രഹസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ ഇത് പറയുന്നുണ്ട്. ജനവിരുദ്ധമായ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം നേതാവ് ഒരു വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അത് വലിയ കളങ്കം ആകുമായിരുന്നില്ലേ.
രാജ്യത്ത് ഫുള്‍ടൈം പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ലിയു ബൈക്ക് ഓടിക്കുകയായിരുന്നു.ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരേ ബിഎംഡബ്ലിയു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ. പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു
https://www.facebook.com/Malayalivartha



























