പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ എന്ന ഡോ. പി. പുഷ്പാംഗദൻ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യത്തെ പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ലോകത്തിൽ ആദ്യമായി ഒരു ഇക്വിറ്റബിൾ ബെനിഫിറ്റ് ഷെയറിങ് (Equitable Benefit Sharing) മോഡൽ വികസിപ്പിച്ചെടുത്തയാളാണ് ഡോ. പുഷ്പാംഗദൻ. ജൈവവിഭവങ്ങൾ സംബന്ധിച്ച പരമ്പരാഗത അറിവ് ഉപയോഗപ്പെടുത്തി പുതിയ നേട്ടങ്ങൾ കൈവരിക്കുകയും അവയെ സംരക്ഷിക്കുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണിത്.
കാണി ഗോത്രവർഗക്കാരുടെ പാരമ്പര്യ അറിവുകളിൽനിന്ന് അദ്ദേഹം വികസിപ്പിച്ചെടുത്ത 'ജീവനി' എന്ന ഉൽപ്പന്നം ഇതിന് ഉദാഹരണമായിട്ടുള്ളതാണ്. വംശീയ സസ്യശാസ്ത്രത്തിൽ (എത്നോബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ്.
"
https://www.facebook.com/Malayalivartha



























