പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 83 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

2021 ഏപ്രിൽ മാസത്തിൽ പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ദിവസത്തിൽ ആണ് കേസിൻ ആസ്പധമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ആശുപത്രിയിൽ ആയതിനാൽ അതിജീവിതയോടൊപ്പം പഠിക്കുന്ന പ്രതിയുടെ മകൾ അടക്കം കുടുംബ വീട്ടിൽ ആയിരുന്നു താമസം. സംഭവം ദിവസം പ്രതിയുടെ മകളോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നു അതിജീവിത. മകളെ മാറ്റി കിടത്തിയിട്ട് ആണ് പ്രതി കൃത്യം നടത്തിയത്. അന്നേ ദിവസം തന്നെ ഉച്ചയ്ക്കും വൈകിട്ടും മകളോടൊപ്പം കളിച്ചു കൊണ്ടിരുന്ന അതിജീവിതയെ വീണ്ടും പ്രതി പീഡിപ്പിച്ചിരുന്നു. മകളെ അവിടെ നിന്നും പറഞ്ഞു വിട്ടതിനു ശേഷം ആണ് പ്രതി ഈ കൃത്യം നടത്തിയത്. സംഭവത്തിൽ ഭയന്ന അതിജീവിത ഈ വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ കൗൺസിലിങ്ങിന് ഇടയിൽ ആണ് അതിജീവിത ഈ സംഭവം പുറത്തുപറയുന്നത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. മെഡിക്കൽ കോളേജ് സി ഐ പി.ഹരിലാൽ, സബ് ഇൻസ്‌പെക്ടർ പ്രിയ എ.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു .17രേഖകളും ഹാജരാക്കി. "
https://www.facebook.com/Malayalivartha
























