ആര്യ മറുപടി പറയേണ്ടി വരും.. തിരു കോർപ്പറേഷനിൽ വൻ നീക്കം!! 200 കോടിയിൽ പണിപാളി

തിരുവനന്തപുരം കോർപ്പറേഷനിൽ വികസനമാണ് ഇനി ഞങ്ങളുടെ ലക്ഷ്യം അതിൽ ഊന്നിയായിരിക്കും ഓരോ പദ്ധതികളുമെന്നതാണ് ബിജെപി അവകാശ വാദം. കഴിഞ്ഞ ദിവസം കോർപ്പറേഷനിലേക്കുള്ള കൗൺസിലേഴ്സിന്റെ സത്യപ്രതിഞ്ജ കഴിയുകയും ചെയ്തു. പ്രധാനമന്ത്രി നേരിട്ടെത്തിയായിരിക്കും തിരുവനന്തപുരത്തിന്റെ ആ വികസന പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുക എന്നറിയിപ്പും വന്ന് കഴിഞ്ഞു. ഇതിനിടെ ചില സൈബറിടങ്ങളിൽ തിരുവനന്തപുരത്ത് ഇനിയെന്ത് വികസനം കൊണ്ട് വരാനാണ് എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.
രണ്ട് പിണറായി സർക്കാറിന്റെ ഭരണം, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തനങ്ങൾ ഇതെല്ലാം കൊണ്ട് തിരുവനന്തപുരത്തിനാവശ്യമായ എല്ലാം ചെയ്ത് കഴിഞ്ഞെന്നാണ് അവകാശ വാദം. എന്നാൽ ഈ അവകാശവാദങ്ങളെ പൊളിച്ചടുക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി കൗൺസിലറായ കരമന അജിത്. സിപിഎമ്മിനോട് ചില ചോദ്യങ്ങൾ എന്ന് പറഞ്ഞാണ് അവർ രംഗത്ത് എത്തിയത്. അതേ സമയം സുസ്ഥിര വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ കരമന അജിത് കരമനയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും ബിജെപിയുടെ ലക്ഷ്യങ്ങളെ കുറിച്ചും മലയാളി വാർത്തയോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha























