ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ അവഹേളിച്ചന്ന കേസിൽ കഴിഞ്ഞ ദിവസം രഞ്ജിത പുളിയ്ക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടിയിരിക്കുകയാണ്. ഇപ്പോഴിതാ
രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിത പുളിക്കൻ. ചേർത്ത് പിടിക്കേണ്ടവർ തന്നെ, തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നു എന്ന് കാലം തെളിയിക്കുന്ന ഒരു ദിവസം വരും എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്.
കുറിപ്പ് ഇങ്ങനെ-
ഇന്നലെ കോടതിയുടെ പടവുകളിൽ വക്കീലുമായി സംസാരിച്ചിറങ്ങുമ്പോൾ ("എന്റെ വക്കീലുമായി അല്ല കേട്ടോ") ഉള്ളിൽ ഉറപ്പിച്ച ഒരു കാര്യമുണ്ട്. ഒരാൾക്ക് ഏറ്റവും കൂടുതൽ പിന്തുണവേണ്ടസമയത്ത്, ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നു എന്ന് കാലം തെളിയിക്കുന്ന ഒരു ദിവസം വരും. ഏറ്റവും വലിയ വേദന എന്തെന്നാൽ, തന്നെ പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല എന്നതാണ്.
താൻ വിശ്വസിച്ച പ്രസ്ഥാനത്തിനോ അതിന്റെ നേതാക്കൾക്കോ എതിരെ അവൻ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല, ആർക്കും നേരെ വിരൽ ചൂണ്ടിയിട്ടില്ല. അത് അവന്റെ തളർച്ചയല്ല, മറിച്ച് ഈ പ്രസ്ഥാനത്തെ അവൻ അത്രമേൽ ആത്മാർത്ഥമായി സ്നേഹിക്കുന്നത് കൊണ്ടാണ്. ഇവിടെ എനിക്ക് ഒരു നേതാവിനെയും കുറ്റപ്പെടുത്താനില്ല. കാരണം വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുതെന്ന് അവൻ വിശ്വസിക്കുന്നു. തന്നെ മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും. ശരിയും തെറ്റും കാലത്തിന്റെ കോടതി വിധി പറയട്ടെ. രഞ്ജിത പുളിക്കൻ, എന്നായിരുന്നു കുറിപ്പ്.
https://www.facebook.com/Malayalivartha























