Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുൽഖർ സൽമാൻ ജോസ് ആലുക്കാസിൻ്റെ ബ്രാൻഡ് അംബാസഡർ...

22 DECEMBER 2025 06:11 PM IST
മലയാളി വാര്‍ത്ത

ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ വിശ്വാസത്തിൻ്റെയും സ്ഥിരതയുടെയും പ്രതീകമായി നിലകൊള്ളുന്ന ജോസ് ആലുക്കാസ്, നടൻ ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സൂക്ഷ്‌മമായ നിർമാണ മികവും ഉയർന്ന നിലവാര മാനദണ്ഡങ്ങളും, കാലാനുസൃതമായ പുതുമകളുമാണ് ബ്രാൻഡിൻ്റെ അടിത്തറ. ഭാഷകളും തലമുറകളും സംസ്‌കാരങ്ങളും അതിർത്തികളില്ലാതെ സ്വാധീനം ചെലുത്തുന്ന ദക്ഷിണേന്ത്യയിലെ മുൻനിര താരങ്ങളിലൊരാളുമായാണ് ഈ സഹകരണം ആരംഭിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലുടനീളം സാന്നിധ്യമുറപ്പിച്ച ദുൽഖർ സൽമാൻ, ആധുനിക ദക്ഷിണേന്ത്യൻ കാഴ്ചപ്പാടിൻ്റെ പ്രതിനിധിയാണ്. ഡിസൈൻ തലത്തിലെ സൂക്ഷ്‌മതയോടുള്ള ശ്രദ്ധ, വ്യക്തമായ ദർശനത്തിൽ അധിഷ്ഠിതമായ തിരഞ്ഞെടുപ്പുകൾ, ഗുണനിലവാരത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രൊഫഷണൽ യാത്രയുടെ മുഖ്യ സവിശേഷതകൾ. സിനിമയ്ക്ക് പുറമെ വാഹനങ്ങളിലെയും കലാപരമായ മേഖലകളിലെയും അദ്ദേഹത്തിൻ്റെ താൽപ്പര്യങ്ങൾ, വിശദാംശങ്ങളിലേക്കുള്ള സൂക്ഷ്‌മ ശ്രദ്ധയും ഉദ്ദേശബോധമുള്ള സമീപനവും വ്യക്തമാക്കുന്നു. ഈ മൂല്യങ്ങൾ വർഷങ്ങളായി ജോസ് ആലുക്കാസ് പിന്തുടരുന്ന ബ്രാൻഡ് മൂല്യങ്ങളോട് സ്വാഭാവികമായി ചേർന്നുനിൽക്കുന്നതാണ്.

ജോസ് ആലുക്കാസിൻ്റെ വരാനിരിക്കുന്ന മാർക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കും. ആഭരണങ്ങളെ വ്യക്തിപരമായ ശൈലിയുടെ, വികാരപരമായ ബന്ധത്തിൻ്റെ, തലമുറകളിലേക്കുള്ള തുടർച്ചയുടെ പ്രതീകമായി അവതരിപ്പിക്കുന്നതാണ് ഈ ബ്രാൻഡ് ആശയവിനിമയം.

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു: “നിലവാരം ഉയർത്തുകയും ശരിയായ രീതിയിൽ വിശ്വാസം നേടുകയും ചെയ്യുന്നതാണ് ജോസ് ആലുക്കാസിൻ്റെ വളർച്ചയുടെ അടിത്തറ. വ്യവസായത്തിൽ മാനദണ്ഡമാക്കുന്നതിനു മുൻപേ തന്നെ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർണം സ്വീകരിച്ചത് ആ സമീപനത്തിൻ്റെ ഭാഗമാണ്. വ്യക്തമായ ദർശനത്തോടെയുംസൂക്ഷ്‌മതയോടെയും മുന്നേറുന്ന ദുൽഖർ സൽമാൻ്റെ പ്രൊഫഷണൽ യാത്ര, ഞങ്ങൾ വർഷങ്ങളായി നിർമ്മിച്ചെടുത്ത ബ്രാൻഡ് മൂല്യങ്ങളോട് പൂർണ്ണമായും ഒത്തുചേരുന്നു.”

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു: “ഞങ്ങൾ ബ്രാൻഡിൻ്റെ സാന്നിധ്യം വിപുലീകരിക്കുകയും കൂടുതൽ ആധുനികവും വൈവിധ്യമാർന്നതുമായ ഉപഭോക്തൃ വിഭാഗങ്ങളോട് സംവദിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ സഹകരണം. വിവിധ പ്രായത്തിലുള്ളവരെയും പ്രദേശങ്ങളെയും സ്വാഭാവികമായി ബന്ധിപ്പിക്കുന്ന ദുൽഖറിൻ്റെ സ്വാധീനം, ഞങ്ങളുടെ ഉപഭോക്തൃ കാഴ്‌ചപ്പാടിനോട് സമാനമാണ്. വിശ്വാസ്യത നിലനിർത്തിക്കൊണ്ട് പ്രസക്തിയോടെ മുന്നേറാനുള്ള ഞങ്ങളുടെ ശേഷിയെ ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും.”

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് പറഞ്ഞു: “വെള്ളിത്തിരയിലായാലും അതിന് പുറത്തായാലും ദുൽഖർ സൽമാൻ പ്രകടിപ്പിക്കുന്ന ലളിതമായ ശൈലിയും മിതമായ ആത്മവിശ്വാസവും, ഇന്നത്തെ ജോസ് ആലുക്കാസ് സ്വീകരിക്കുന്ന കാഴ്‌ചപ്പാടിനോട് ചേർന്നുനിൽക്കുന്നതാണ്. ഡിസൈൻ, നിർമാണ കൃത്യത, വികാരം—ഇവയെല്ലാം സ്വാഭാവികമായി സംവേദിക്കാൻ അനുവദിക്കുന്ന സമീപനമാണ് ഇന്ന് ബ്രാൻഡ് പിന്തുടരുന്നത്.”

"കുട്ടിക്കാലം മുതൽ കാണുകയും ആദരിക്കുകയും ചെയ്‌ത ബ്രാൻഡാണ് ജോസ് ആലുക്കാസ്. കുടുംബ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലും വ്യക്തിപരമായ പ്രധാന ഘട്ടങ്ങളിലും ആഭരണങ്ങൾക്ക് ഉള്ള സ്ഥാനത്തെ ബ്രാൻഡ് നന്നായി മനസ്സിലാക്കുന്നു. പാരമ്പര്യത്തെ ആദരിക്കുമ്പോഴും, മാറുന്ന രുചികളോടും ജീവിതശൈലികളോടും ഒപ്പം മുന്നേറുന്ന സമീപനമാണ് ഈ സഹകരണം എനിക്ക് അർത്ഥവത്താക്കുന്നത്," ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം...  (5 minutes ago)

അബോർഷൻ ഗുളിക കഴിച്ച് ആശുപത്രിയിലെത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന..?  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....  (28 minutes ago)

പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം  (43 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ മലയാളി യുവാവിന് ദാരുണാന്ത്യം  (56 minutes ago)

നീരൊഴുക്ക് ശക്തം... ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു....  (1 hour ago)

ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമാകുന്നു.  (1 hour ago)

പിന്നെ മുഖ്യമന്ത്രി പട്ടിണി കിടക്കണോ..? ഇത് സതീശന്റെ വീട്ടിലെ കോപ്റ്റർ അല്ല..! പൊട്ടിത്തെറിച്ച് മാങ്കൂട്ടത്തില്‍  (1 hour ago)

റാന്നിമുങ്ങുന്നു..! എല്ലാവരും ജാഗ്രത..മുന്നറിയിപ്പുമായി യുവാവ്..! ദേ ഈ ഡാം ഷട്ടർ നോക്കൂ...!ജനത്തെ മുക്കിക്കൊല്ലുന്നു  (1 hour ago)

ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം...സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്ര  (2 hours ago)

പത്തനംതിട്ടയിൽ മേഘവിസ്ഫോടനം തലയ്ക്ക് മുകളിൽ ജലബോംബ്..! ഏത് നിമിഷവും എന്തും സംഭവിക്കാം..! ഡാം നിറഞ്ഞുകവിഞ്ഞു..!  (2 hours ago)

മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു...  (2 hours ago)

രാത്രിക്ക് രാത്രി നിർത്താതെ കൊടും മഴ..! ഡാം തുറന്നു..! രാത്രി ഇരച്ചെത്തി വെള്ളം...! 12 ജില്ലകളിൽ അവധി  (2 hours ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (2 hours ago)

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം  (2 hours ago)

Malayali Vartha Recommends