സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വരികയാണ്. ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് കേസിലെ പ്രധാന കുറ്റാരോപിതരായ ഉണ്ണികൃഷ്ണൻ പോറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇരുവരുടെയും റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ഒരു സ്വകാര്യ ചാനലാണ് റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത്. ലോഹപാളികളിലുള്ളത് ശബരിമല സ്വർണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. രണ്ടുപേരിൽ നിന്നും സ്വർണം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട്ക്രിയേഷിൽനിന്ന് വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങി.
ഗോവർദ്ധന്റെ കൈയിൽ നിന്ന് 470 ഗ്രാം സ്വർണവും കണ്ടെത്തി. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡയിൽചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ടെന്നാണ് റിപ്പോർട്ട്. പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്‌ഐടി അപേക്ഷ നൽകും. ഉണ്ണികൃഷണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും പിന്നീട് കുറ്റബോധം തോന്നിയെന്നും പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെന്നും ഗോവർദ്ധൻ മൊഴി നൽകിയിട്ടുണ്ട്. പണം നൽകിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
സ്വർണം സ്മാർട്ട്ക്രിയേഷിൽ നിന്ന് ഗോവർദ്ധന്റെ കൈവശമെത്തിച്ച കൽപേഷിനെ വീണ്ടുംചോദ്യം ചെയ്യും. ശ്രീകോവിലിലെ സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ഇരുവരെയും വൈകിട്ട് നാലോടെ അറസ്റ്റു ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha






















