ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം...

ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. രണ്ടാം പോരില്‍ 7 വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് ശ്രീലങ്കന്‍ വനിതകള്‍ കുറിച്ചത്. ഇന്ത്യ വെറും 11.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്താണ് വിജയം പിടിച്ചെടുത്തത്.അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.
രണ്ടാം പോരില്‍ ഓപ്പണര്‍ ഷെഫാലി വര്‍മ നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ അനായാസ ജയത്തിലെത്തിയത്. 27 പന്തില്‍ 53 റണ്‍സടിച്ച് അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തിയ ഷെഫാലി മത്സരത്തില്‍ 34 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. താരം 11 ഫോറും ഒരു സിക്‌സൂം അടിച്ചു.
ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയെ ജയിപ്പിച്ച ജെമിമ റോഡ്രിഗ്‌സ് 15 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്തു. സ്മൃതി മന്ധാന (14), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (10) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
"
https://www.facebook.com/Malayalivartha
























