മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര ഡിസംബർ 26-ന് വൈകിട്ട് ശരംകുത്തിയിലെത്തും. തുടർന്ന് സന്നിധാനത്തേക്ക് ആനയിക്കുന്ന തങ്കയങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും
. 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലാണ് ഇക്കുറി മണ്ഡലപൂജ ചടങ്ങ്. മണ്ഡലകാലം അവസാനിക്കാനായി ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനം തിരക്കിലേക്ക്. ഇന്നലെ 90,000ന് മുകളിൽ തീർത്ഥാടകരാണ് ദർശനം നടത്തിയത്. പരീക്ഷ കഴിഞ്ഞ് ക്രിസ്മസ് അവധി തുടങ്ങിയാൽ തിരക്ക് കൂടുമെന്നാണ് വിലയിരുത്തുന്നത്.
സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരിതെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























