'ബ്ലൂബേർഡ്-6' ഭ്രമണപഥത്തിലേക്ക്... ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് ഇന്ന് രാവിലെ 8.55നായിരുന്നു വിക്ഷേപണം

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് ഇന്ന് രാവിലെ 8.55നായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ മണ്ണിൽ നിന്ന് ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ 'ബ്ലൂബേർഡ്-6' ഭ്രമണപഥത്തിലേക്ക്.
ഇന്ത്യയുടെ 'ബാഹുബലി' എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റാണ് ഉപഗ്രഹവും വഹിച്ച് കുതിക്കുന്നത്. അമേരിക്കൻ സ്വകാര്യ കമ്പനിയായ എഎസ്‌ടി സ്‌പേയ്‌സ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ഏകദേശം 6100 കിലോഗ്രാം (6.1 ടൺ) ഭാരമുള്ള ബ്ലൂബേർഡ്-6, ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹം കൂടിയാണ്.
ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുള്ള എൽവിഎം 3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ഓപ്പറേഷണൽ ഫ്ലൈറ്റാണിത്. ടവറുകളും ഒപ്റ്റിബ് ഫൈബര്‍ കേബുകളുകളുമില്ലാതെ ഉപഗ്രഹത്തില്‍ നിന്നു നേരിട്ടു മൊബൈലുകളിലേക്ക് അതിവേഗ ഇന്റർനെറ്റ് സംവിധാനം എത്തിക്കുന്നതിനുള്ള ഏറ്റവും ആധുനീകമായ ഉപഗ്രഹശൃഖലയുടെ ഭാഗമാണ് ബ്ലൂബേർഡ് ബ്ലോക്ക് 2.
ബഹിരാകാശത്തു നിന്ന് നേരിട്ട് സ്മാർട്ട്ഫോണുകളിലേക്ക് 4 ജി, 5 ജി ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം.
223 ചതുരശ്ര മീറ്റര്‍ നീളമുള്ള ആന്റീനകളുള്ള പേടകം ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്.
"
https://www.facebook.com/Malayalivartha

























