പ്രാശാന്തിന്റെ സമയത്ത് സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയതിലെ ഇടപാട് പരിശോധിക്കും

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ 2025 ല്‍ ദ്വാരപാലകശില്പം സ്വര്‍ണ്ണ പൂശാന്‍ കൊണ്ടുപോയത്തിലെ അന്വേഷണത്തിലേക്ക് കടന്ന് എസ്‌ഐടി. 2025 ല്‍ സ്വര്‍ണ്ണംപൂശലുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സാമ്പത്തിക ഇടപാടും പരിശോധിക്കുമെന്ന് എസ്‌ഐടി അറിയിച്ചു . പി എസ് പ്രാശാന്തിന്റെ സമയത്ത് സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയത്തിലെ സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടക്കുക. 1998 മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള കാലത്തെ ക്രമക്കേടുകള്‍ അന്വേഷിക്കുകയാണെന്നും നാലാം ഘട്ടത്തില്‍ അന്വേഷിക്കുന്നത് പ്രശാന്തിന്റെ ഭരണ സമിതി ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൊതിയാന്‍ നടത്തിയ ഇടപെടലുകളാണെന്നും എസ്‌ഐടി പറയുന്നു. 2 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും എസ്‌ഐടി വ്യക്തമാക്കി.
അതേസമയം അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. നാലാം ഘട്ടത്തിലും സൂക്ഷ്മമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവെന്ന് എസ്‌ഐടിയും വ്യക്തമാക്കി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചു. രേഖകള്‍ മറച്ചുവെക്കാന്‍ ചില വ്യക്തികള്‍ ശ്രമിച്ചെങ്കിലും, സുപ്രധാന രേഖകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും എസ്‌ഐടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. നിര്‍ഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്‌ഐടി സംഘത്തലവന് ഉള്‍പ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























