ഇങ്ങനെ അല്ലല്ലോ താൻ ശ്രീലേഖയോട് പറഞ്ഞത് ഡയലോഗ് അടി മതി..! മടുത്തു ഞാൻ ഇറങ്ങുന്നു MLA

ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തിരുമാനിച്ചു. വാർഡ് കൗൺസിലർ ആർ.ശ്രീലേഖയുമായി അടുത്തിടെ ഓഫിസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ആർ.ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് നിരസിച്ചതോടെ ഓഫിസ് പ്രശ്നം രാഷ്ട്രീയ തർക്കമായി മാറി.
ഇനി തർക്കത്തിനും ചർച്ചയ്ക്കും ഇല്ലെന്നും ഓഫിസ് മാറാൻ തീരുമാനിച്ചെന്നും പ്രശാന്ത് മാധ്യമങ്ങളോടു വിശദീകരിച്ചു. ‘‘ദിനംപ്രതി നൂറുകണക്കിനു ആളുകൾ വരുന്ന ഇടമാണ് എംഎൽഎ ഓഫിസെന്നും അതിനുപറ്റിയ സ്ഥലത്തേക്കാണ് മാറുന്നതെന്നും പ്രശാന്ത് പറഞ്ഞു. വിവാദങ്ങൾക്ക് ഇനി സ്ഥാനമില്ല. വികസനത്തിനു വേണ്ടിയാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്. ഓഫിസിൽ ജനം വരുന്നത് രാഷ്ട്രീയത്തിനല്ല. ഈ വിവാദങ്ങളെ വച്ചുകൊണ്ടു തനിക്കെതിരെ വ്യക്തിപരമായി അപവാദം പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി. പുതിയ ഓഫിസിലേക്ക് മാറുന്ന തീയതി തീരുമാനിച്ചിട്ടില്ല’’ – പ്രശാന്ത് പറഞ്ഞു.
ഓഫിസ് മാറ്റം വിവാദമായപ്പോൾ കൗൺസിലറുടെ തിട്ടൂരം അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എന്നാൽ താൻ ഓഫിസ് മാറാൻ അഭ്യർഥിച്ചതു സൗഹൃദത്തിന്റെ പേരിലാണെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. അടുത്തിടെ ഓഫിസിൽ എംഎൽഎയുടെ ബോർഡിനു മുകളിൽ ശ്രീലേഖയുടെ പേരെഴുതിയ ബോർഡ് സ്ഥാപിച്ചതും ചർച്ചയായിരുന്നു.
https://www.facebook.com/Malayalivartha



























