അനധികൃതമായി കൈവശം വച്ച ഓഫീസ് ഒഴിഞ്ഞത് നന്നായി; ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ട്; വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ടാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വികെ പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലർ ആർ ശ്രീലേഖയും തമ്മിലുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
അനധികൃതമായി കൈവശം വച്ച ഓഫീസ് ഒഴിഞ്ഞത് നന്നായി. വട്ടിയൂർകാവിലെ വികസനമാണ് വോട്ടർമാർ വിലയിരുത്തുക. ഓഫീസ് മാറ്റം അല്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു ഘട്ടത്തിലും കോർപ്പറേഷൻ ഭരണം അട്ടിമറിക്കാനില്ലെന്ന കോൺഗ്രസ് നിലപാട് ശരിയാണെന്നും അവർ പരസ്പരം തല്ലിത്തീർത്തോളുമെന്നും വിവാദത്തിൽ മുരളീധരൻ പ്രതികരിച്ചു.
ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് നിലവിലെ തീരുമാനം. നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു.
https://www.facebook.com/Malayalivartha



























