ഇവിടെ കാലു കുത്തരുത്!! അയ്യപ്പന്മാരെ ആട്ടിയോടിച്ച് പിണറായി പോലീസ്... പത്മനാഭന്റെ മുന്നിൽ പേക്കൂത്ത്

ലോകത്ത് തന്നെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. മണ്ഡലകാലത്ത് ഭക്തർ ഏറ്റവും അധികം എത്തുന്ന സ്ഥലമാണിവിടം. എന്നാൽ അത്തരത്തിലെത്തുന്ന ഭക്തർക്ക് കൃത്യമായി ഒന്ന് വൃത്തിയാകാനോ വാഹനം പാർക്ക് ചെയ്യാനോ പോലും സൗകര്യമില്ലാത്ത അവസ്ഥയാണിവിടെ.
എവിടെയാണ് പാർക്കിങ് എന്ന് ചോദിക്കുന്ന ഭക്തരോട് അങ്ങ് കന്യാകുമാരി അല്ലാ എങ്കിൽ മറ്റ് ദൂരപ്രദേശങ്ങളിൽ പാർക്ക് ചെയ്തോളു എന്ന രീതിയിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. പാർക്കിങ് ഏരിയ ഇതല്ലെന്ന് അറിയാതെ വാഹനം പാർക്ക് ചെയ്യുന്നവർക്ക് പിഴ വേറെയുമുണ്ട്.
ചുരുക്കി പറഞ്ഞാൽ എല്ലാ വർഷവും ഉണ്ടാകുന്ന പ്രശ്നം ഇത്തവണയും സമാനമായി തുടരുകയാണ്. പുതിയ മേയറായി അധികാരത്തിലേറിയ വിവി രാജേഷ് എങ്കിലും ഇതിനൊരു പരിഹാരം കാണുമെന്ന ആത്മവിശ്വാസത്തിലാണ് പ്രദേശ വാസികൾ.
https://www.facebook.com/Malayalivartha



























