തിരുവനന്തപുരത്ത് വാഹനാപകടം.... ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ഗോപകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം പാപ്പനംകോടുണ്ടായ വാഹനാപകടത്തില്‍ ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ഗോപകുമാര്‍ (58) അന്തരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. കാരയ്ക്ക മണ്ഡപത്തിൽ വെച്ചായിരുന്നു അപകടം. അപകടത്തില്‍ ഗോപകുമാറിന്റെ ഭാര്യയ്ക്കും പരുക്കേറ്റു.
"
https://www.facebook.com/Malayalivartha

























