ശബരിമല സ്വര്‍ണപ്പാളിക്കേസ്; വന്‍സ്രാവുകളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ കെ.പി. ശങ്കരദാസിന്റെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സ്വര്‍ണം പോയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നു. ഇക്കാര്യത്തില്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
ജയിലില്‍ കിടക്കുന്നവരെല്ലാം സി.പി.എം നേതാക്കളല്ലേ. പത്തു വര്‍ഷം കേരളം ഭരിച്ചു, മൂന്ന് തവണ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ വെച്ചു. അവരാണ് ഇന്ന് ജയിലില്‍ കിടക്കുന്നത്. അപ്പോള്‍ പാര്‍ട്ടിക്കും ഗവണ്‍മെന്റിനും ഈ കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്തം ഒന്നും നിറവേറ്റാതെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വീകരിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടതിനെക്കുറിച്ച് ഇനിയും അന്വേഷണം വേണം. അടിച്ചുകൊണ്ടുപോയ സ്വര്‍ണ്ണം എവിടെ? തൊണ്ടിമുതല്‍ എവിടെ? ഒരു വിദേശ വ്യവസായി എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞു. അതിന്റെ അന്വേഷണം എവിടം വരെയായി.അന്വേഷണം ത്വരിതപ്പെടുത്തണം. കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള കവചം തീര്‍ക്കുകയാണ് സര്‍ക്കാരിപ്പോള്‍.
ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് രണ്ടുപേരെ കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സി.പി.മ്മിന്റെ പൊലീസ് അസോസിയേഷനിലെരണ്ടു ഭാരവാഹികളെ കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ എസ്‌ഐടിയുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങിനെയൊന്നും സത്യം മൂടി വയ്കാന്‍ കഴിയില്ല. കുറ്റക്കാരെ നിയമത്തിനുമുന്നിലെത്തിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി യു.ഡി.എഫും കോണ്‍ഗ്രസും മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























