തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു...ജില്ലാകമ്മിറ്റി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് നടപടി... ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ജില്ലാകമ്മിറ്റി തീരുമാനം..

കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തിലെ വിവിധ കോളേജുകളിൽ, പ്രത്യേകിച്ചും തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ, വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങളും എസ്.എഫ്.ഐ. പ്രവർത്തകരുടെ ചില പ്രവൃത്തികളും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാതിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. ജില്ലാകമ്മിറ്റി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് നടപടി.തുടര്‍ച്ചയായി സാമ്പത്തിക ക്രമക്കേടുകളും അനാവശ്യ സംഘര്‍ഷങ്ങളും ഉണ്ടായതോടെയാണ് നടപടി.
നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നിരുന്നു.സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഉണ്ടായിട്ടുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ജില്ലാകമ്മിറ്റി തീരുമാനം. അതേസമയം യൂണിറ്റ് പിരിച്ചുവിട്ടിട്ടില്ല എന്ന വിചിത്രവാദവുമായി യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ കമ്മിറ്റി രംഗത്തെത്തി.സംഘര്‍ഷങ്ങളുടെ പേരില്‍ തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി കോളേജ് പ്രതിക്കൂട്ടിലായിരുന്നു.നിരന്തര സംഘർഷങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളജിനെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു.
യൂണിവേഴ്സിറ്റി കോളജിൽ നേതാക്കൾ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടുന്ന സാഹചര്യങ്ങളടക്കം നിലനിന്നിരുന്നു. പരാതികൾ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.യൂണിറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ അന്വേഷണം നടത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ കോളജിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡ്‌ഹോക് കമ്മിറ്റിയും രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തിയാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി.
യൂണിവേഴ്‌സിറ്റി കോളജില്‍ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയ്ക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഇത്തരം സംഭവങ്ങള്‍ എസ്‌എഫ്‌ഐയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചുവെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം. പാര്‍ട്ടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ അഴിച്ചുപണിക്ക് നേതൃത്വം തയ്യാറായതായും അറിയുന്നു.ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷവും നടപടിക്ക് കാരണമായി.
പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികള്‍ മര്‍ദിച്ചതായും ആരോപണമുണ്ട്. ഇതിന് പുറമേ, കോളജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ നാല് എസ്‌എഫ്‌ഐ നേതാക്കളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം നേടി തിരിച്ചെത്തിയ പ്രതികള്‍ക്ക് ക്യാംപസില്‍ സ്വീകരണം നല്‍കിയതും നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























