ലക്ഷ്യം 110 സീറ്റ്! സഖാക്കളെ, നമ്മൾ ഇറങ്ങുകയാണ്; , ഇത്തവണ 110 സീറ്റുകൾ എന്ന ലക്ഷ്യം നമുക്ക് അപ്രാപ്യമല്ലെന്ന് ബിനീഷ് കോടിയേരി

2021-ൽ 99 സീറ്റുകൾ നൽകി ജനങ്ങൾ നമ്മളെ നെഞ്ചിലേറ്റിയെങ്കിൽ, ഇത്തവണ 110 സീറ്റുകൾ എന്ന ലക്ഷ്യം നമുക്ക് അപ്രാപ്യമല്ലെന്ന് ബിനീഷ് കോടിയേരി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ലക്ഷ്യം 110 സീറ്റ്! സഖാക്കളെ, നമ്മൾ ഇറങ്ങുകയാണ്... ചരിത്രം ആവർത്തിക്കാൻ! 2021-ൽ 99 സീറ്റുകൾ നൽകി ജനങ്ങൾ നമ്മളെ നെഞ്ചിലേറ്റിയെങ്കിൽ, ഇത്തവണ 110 സീറ്റുകൾ എന്ന ലക്ഷ്യം നമുക്ക് അപ്രാപ്യമല്ല. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ വികസന വിപ്ലവങ്ങൾ ഓരോ വീട്ടിലും എത്തിച്ചാൽ മാത്രം മതി ആ വിജയത്തിലേക്ക് കുതിക്കാൻ.
നമ്മുടെ കരുത്ത് ഇതാണ്, ഇത് ജനങ്ങളോട് ഉറക്കെ പറയുക.
അത്താണിയായ പെൻഷൻ: 65 ലക്ഷത്തോളം അച്ഛനമ്മമാരുടെ കൈകളിൽ കൃത്യമായി പെൻഷൻ എത്തിക്കുന്ന ഈ സർക്കാരിനെ അവർ കൈവിടുമോ? യു.ഡി.എഫ് വന്നാൽ ഈ പെൻഷൻ പദ്ധതി തന്നെ അട്ടിമറിക്കപ്പെടുമെന്ന് ആ പാവങ്ങൾക്കറിയാം.
ഉറപ്പുള്ള വീട്: 'ലൈഫ് മിഷൻ' വഴി 5 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്. യു.ഡി.എഫ് വന്നാൽ ലൈഫ് പദ്ധതി തന്നെ പിരിച്ചുവിടുമെന്ന ഭയമുള്ള ആ കുടുംബങ്ങൾ എന്നും ഇടതുപക്ഷത്തിനൊപ്പമുണ്ടാകും.
യുവത്വത്തിന് തൊഴിൽ: പി.എസ്.സി വഴി ലക്ഷക്കണക്കിന് യുവാക്കൾക്കാണ് ഈ സർക്കാർ ജോലി നൽകിയത്. നിയമന നിരോധനത്തിന്റെ പാരമ്പര്യമുള്ള യു.ഡി.എഫിനെ യുവാക്കൾ വിശ്വസിക്കില്ല, അവർ ഈ സർക്കാരിനൊപ്പം നിൽക്കും.
മണ്ണിൽ അവകാശം: പ്രത്യേക പദ്ധതികൾ വഴി പട്ടയം ലഭിച്ച ആയിരക്കണക്കിന് സാധാരണക്കാർക്ക് ഈ മണ്ണിൽ അഭിമാനത്തോടെ നിൽക്കാൻ കരുത്ത് നൽകിയത് ഈ ഭരണമാണ്. യു.ഡി.എഫ് കാലത്ത് കിട്ടാത്ത നീതി ഇന്ന് അവർക്ക് ലഭിച്ചിരിക്കുന്നു.
ഭരണവിരുദ്ധ വികാരം എന്ന മാധ്യമ സൃഷ്ടികളെ തള്ളി, വികസനവും കരുതലും ഉയർത്തിപ്പിടിച്ച് നമുക്ക് ജനങ്ങളിലേക്ക് ഇറങ്ങാം. ജനകീയ സർക്കാർ വീണ്ടും വരും! ഇടതുപക്ഷം തന്നെയേ വരൂ!✊
https://www.facebook.com/Malayalivartha

























