എം.വി.നികേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ..ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്നും വി ഡി.. എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുകയാണ്..

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പഴയതും പുതിയതുമെല്ലാം വീണ്ടും തലപൊക്കും സാധാരണയായി കണ്ടു വരുന്ന കാഴ്ചയാണ് അതിപ്പോൾ ആരെ കുറിച്ച് വേണമെങ്കിലും ആവാം. ഇപ്പോഴിതാ നേരിട്ടുള്ള ഏറ്റുമുട്ടൽ . സിപിഎമ്മിന്റെ സൈബർ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന എം.വി.നികേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. തനിക്കെതിരെ ദിവസവും പത്ത് വ്യാജ പ്രചാരണ കാർഡുകൾ എകെജി സെന്ററിലിരുന്ന് അടിച്ചിറക്കുകയാണെന്നും ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
ഞാൻ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുകയാണ്. സി.പി.എമ്മിന്റെ ഒരാൾ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുന്നുണ്ടല്ലോ. കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം ഞാൻ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാർഡ്.പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി ഇരുന്ന 16 വർഷവും സി.പി.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടിൽ കൊണ്ട് പോകുകയായിരുന്നോ? ഞാൻ നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററിൽ നിങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുകയാണ്.
അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒർജിനൽ കാർഡ് വരുന്നുണ്ടെന്ന്' സതീശൻ പറഞ്ഞു.ഒപ്പം കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുമ്പെങ്ങുമില്ലാത്തവിധം കടുക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു അത്യപൂർവ്വ ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും, അതിന് തൊട്ടുമുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്.
കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം “പേടിച്ചു പോയെന്ന് പറഞ്ഞേക്ക്…” എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സി.ബി.ഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തെ പരിഹസിച്ചുകൊണ്ട് സതീശൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണിത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുഖ്യമന്ത്രി തന്റെ ഒന്നാം നമ്പർ കാറിൽ സെക്രട്ടറിയേറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് പ്രമുഖ വാർത്താ ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രൻ ഈ ചിത്രം ക്യാമറയിൽ പകർത്തിയത്.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, പ്രതിപക്ഷ നേതാവിനെ കുരുക്കാൻ പഴയ 'പുനർജനി' കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്ന ആരോപണം ശക്തമാണ്. സതീശന് വിജിലൻസ് നേരത്തെ ക്ലീൻ ചിറ്റ് നൽകിയതാണെങ്കിലും, സി.ബി.ഐ അന്വേഷണത്തിനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.
https://www.facebook.com/Malayalivartha


























