ഭയന്ന് പിൻമാറി പിണറായി സതീശനെതിരെ സി ബി ഐ ഇല്ല ബേബിയും ഗോവിന്ദനും കൈവിട്ടു

പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്നോട്ടെന്ന് സൂചന. നിയമോപദേശവും വിജിലൻസിന്റെ തന്നെ എതിർപ്പും മറികടന്ന് നടത്തുന്ന നീക്കം തിരിച്ചടിക്കുമോ എന്ന് ഭയന്നാണ് സർക്കാർ പിന്നാക്കം പോയത്. സിബിഐ അന്വേഷണത്തിന് നിയമസാധുതയില്ലെന്ന് സർക്കാരിനു മാസങ്ങൾക്കു മുൻപേ നിയമോപദേശം ലഭിച്ചിരുന്നു. മണപ്പാട് ഫൗണ്ടേഷനും സതീശനും ചേർന്നു ഗൂഢാലോചന നടത്തി വിദേശഫണ്ട് പിരിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ടെന്നാണു സർക്കാർ വാദം.
സി ബി ഐക്ക് കേസ് കൈമാറുന്നതിനോട് സി പി എമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് താത്പര്യം ഉണ്ടായിരുന്നില്ല. മൂന്നുമാസങ്ങൾക്ക്ശേഷം ഭരണമാറ്റമുണ്ടായാൽ കേസുകൾ തിരിച്ചടിക്കുമെന്ന ഭയമാണ് സി പി എം നേതാക്കൾക്കുള്ളത്. സതീശനെതിരെ സി ബി ഐ അന്വേഷണം ഉണ്ടായാൽ അത് വിശ്വസനീയമാകില്ലെന്നും ചില സി പി എം നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി ഇതൊന്നും ചെവിക്കൊള്ളുന്നില്ല. കേസെടുത്ത് പേടിപ്പിക്കുക എന്ന പതിവുനയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നത്. ഞാൻ പേടിച്ചെന്ന് പറഞ്ഞേക്ക് എന്ന സതീശന്റെ പ്രസ്താവന മുഖ്യമന്ത്രിയെ കൂടുതൽ കുഴപ്പത്തിലാക്കി.അതേ സമയം എം എബേബിക്കും എം വി ഗോവിന്ദനും പിണറായിയുടെ നയത്തിൽ താത്പര്യമില്ല.
വിജിലൻസിന് ഈ കേസിൽ നിയമപരമായി ഒന്നും ചെയ്യാനാകില്ലെന്ന നിലപാടു സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിജിലൻസ് കേസെടുക്കുകയും വിജിലൻസിന് അന്വേഷിക്കാൻ കഴിയാത്ത തരത്തിൽ സംസ്ഥാനത്തും വിദേശത്തുമായി ഇടപാടുണ്ടെങ്കിലുമാണ് കേസ് സിബിഐക്കു വിടാൻ കഴിയുക. എന്നാൽ, അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് സിബിഐക്കു വിടാൻ കഴിയില്ലെന്ന നിയമോപദേശമാണ് വിജിലൻസിനു ലഭിച്ചത്. സംസ്ഥാനത്ത് കേസെടുക്കാത്ത ഒരു പരാതി സിബിഐക്ക് കൈമാറാനാകില്ല. കേസ് സിബിഐ ഏറ്റെടുക്കുകയുമില്ല.
വിദേശനാണ്യ വിനിമയ നിയമത്തിന്റെ മൂന്നാം വകുപ്പ് ബാധകമാകുന്നത് രാഷ്ട്രീയ പാർട്ടിയോ ജനപ്രതിനിധികളോ നടത്തുന്ന വിദേശ പണപ്പിരിവിനാണ്. ഇവിടെ വി.ഡി.സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല. വിദേശഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷനാണ്. അതിനാൽ കേസ് നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് സതീശനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്നു വിജിലൻസ് സർക്കാരിനെ അറിയിച്ചത്. ഇതോടെ കേസ് സിബിഐക്കു വിടാനുള്ള നീക്കവും ഉപേക്ഷിച്ചു. ഇതോടെ ഫ്രീസറിലായ പഴയ റിപ്പോർട്ടാണ് കോൺഗ്രസിന്റെ ലക്ഷ്യ ക്യാംപും ആന്റണി രാജുവിനെതിരായി കോടതി വിധിയും വന്ന സമയത്ത് പുറത്തുവിട്ടത്.
എന്നാൽ, പരാതിയിൽ കഴമ്പില്ലെന്ന വിജിലൻസിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ നീക്കങ്ങളെല്ലാം പാളി. മണപ്പാട് ഫൗണ്ടേഷനും ചെയർമാൻ അമീർ അഹമ്മദിനും എതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു. 1.22 കോടി രൂപ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ വന്നെങ്കിലും രേഖകളില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. സതീശനെതിരെ നേരിട്ട് അന്വേഷണം സാധ്യമല്ലെങ്കിൽ മണപ്പാടിനെതിരായി അന്വേഷണം നടത്താനാണു പുതിയ നീക്കം.വിദേശ ഫണ്ട് വാങ്ങിയതിൽ വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശയിൽ തീരുമാനം വിശദ നിയമ പരിശോധനയ്ക്ക് ശേഷമാകും ഉണ്ടാവുക.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണ വിജ്ഞാപനത്തിൽ തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് സർക്കാർ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. വിദേശ ഫണ്ട് വാങ്ങിയതിൽ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശയിൽ തീരുമാനം വിശദ നിയമ പരിശോധനയ്ക്ക് ശേഷമാകും ഉണ്ടാവുക. അതേസമയം, മണപ്പാട് ഫൗണ്ടേഷന് വിദേശ പണമെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.
പ്രളയത്തിൽ തകർന്ന വീടുകളുടെ നിർമ്മാണത്തിനായി പുനജനി പദ്ധതിക്കുവേണ്ടി വിദേശഫണ്ട് വാങ്ങിയതിലെ തിരിമറിയെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷണം. യുകെയിൽ നിന്ന് അമീർ അഹമ്മദ് ചെയർമാനായ മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിക്കായി പണമെത്തിയത്. ഈ പണം വി ഡി സതീശൻ ദുരുപയോഗം ചെയ്തുവെന്നതിന് തെളിവില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഒരു കോടി 22 ലക്ഷത്തിലധികം രൂപ മണപ്പാട് ഫൗണ്ടേഷന്‍റെയും ചെയർമാനായ അമീർ അഹമ്മദിന്‍റെയും അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് മുൻ ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ റിപ്പോര്‍ട്ട്. പണം വന്നതിന്‍റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. എന്നാൽ വിദേശ ധനസഹായം വാങ്ങാനുള്ള അനുമതിയുള്ള അക്കൗണ്ടാണ് മണപ്പാട് ഫൗണ്ടേഷനുള്ളതെന്നായിരുന്നു നിയമോപദേശം.
പണം സതീശൻ വകമാറ്റിയതിന് തെളിവില്ലാത്തതിനാൽ സിബിഐ അന്വേഷണം നിലനില്‍ക്കില്ല. ഈ ഉപദേശം തള്ളിയാണ് സിബിഐ അന്വേഷണത്തിന് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തത്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കാൻ അഡ്വക്കേറ്റ് ജനറൽ ഉള്‍പ്പെടെയുള്ളവരുമായി വിശദമായ ചര്‍ച്ച നടത്തുന്നത്. ചട്ടങ്ങള്‍ ലംഘിച്ച വി ഡി സതീശൻ വിദേശ യാത്ര നടത്തിയതിനെ കുറിച്ച് സ്പീക്കർ നടപടിയെടുക്കണെമന്നും വിജിലൻസ് ശുപാർശ ചെയ്തിരുന്നു. അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസിന്‍റെ കണ്ടെത്തലുകള്‍ തന്നെ ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനമുണ്ടായാൽ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് വി ഡി സതീശൻ. അതിനാൽ സർക്കാർ നീക്കവും ജാഗ്രതയോടെയാണ്. ഇതിൽ സതീശനെതിരെ കേസെടുക്കുന്നതിൽ സ്പീക്കർക്ക് യോജിപ്പില്ല.
സിബിഐ അന്വേഷണം സുപാർശ ചെയ്ത് വിജിലൻസ് നൽകിയ കത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.. മണപ്പാട്ട് ഫൗണ്ടേഷനും അതിൻ്റെ സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ശുപാർശ. എഫ് സി ആർ എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് പറയുന്നു. വിദേശത്ത് നിന്നും മണപ്പാട് ഫൗണേഷൻ്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഫൗണ്ടേഷൻ്റെ അക്കൗണ്ടിലേക്ക് പണം നൽകണമെന്നാണ് വി ഡി സതീശൻ ആവശ്യപ്പെട്ടതെന്നും കത്തില്‍ പറയുന്നു.പുനർജനി പദ്ധതിയിൽ ക്രമക്കേടുണ്ടായെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. ഏത് രീതിയിൽ അന്വേഷിച്ചാണ് ഇത് നിലനിൽക്കില്ല. നൂറ് ശതമാനം കൃത്യമായാണ് എല്ലാ കാര്യങ്ങളും ചെയ്തത്. നേരത്തെയും അന്വേഷണത്തിനോട് സഹകരിച്ചിട്ടുണ്ട്. സി.ബി.ഐ വന്നാലും കുഴപ്പമില്ല. വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനിൽക്കില്ല. മാർച്ചിൽ തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്'. സതീശന്‍ പറഞ്ഞു.
എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വർഷം മുൻപത്തെ ശിപാർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം, സതീശനെതിരായ കേസ് തെരഞ്ഞെടുപ്പിലെ ചെപ്പടിവിദ്യ ആണെന്നായിരുന്നു കെ.സി വേണുഗോപാൽ എം.പിയുടെ പ്രതികരണം. മോദിയെ സുഖിപ്പിച്ച് എങ്ങനെ ഭരണം നിലനിർത്താം എന്നാണ് ഇടതുസർക്കാർ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും കേസ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്നും കെ. സുധാകരൻ പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വി.ഡി സതീശനെതിരായ അന്വേഷണ ശിപാർശയിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പ്രതികരിച്ചു. വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിച്ചു പണം ഉപയോഗിച്ചതാണ് കേസ്. സിബിഐ അന്വേഷണം എല്ലാത്തിന്റെയും അവസാന വാക്കെന്ന് കരുതാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
2018 ലെ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് പുനർജനി എന്ന പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതിൽ എഫ്.സി.ആർ.ഐ നിയമം ലംഘിച്ചു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നത്.
പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരെ ഇ.ഡിയും അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല.
എഫ്.സി.ആർ.എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്.സി.ആർ.എ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം രണ്ടിലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യു.കെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ. യു.കെ ആസ്ഥാനമായുള്ള മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻ.ജി.ഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്.സി.ആർ.എ അക്കൗണ്ടിലേക്ക് പണം അയച്ചത്. യു.കെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി സതീശൻ അഭ്യർഥിക്കുന്ന വിഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
2018ൽ നിയമസഭയിൽ ജയിംസ് മാത്യു എംഎൽഎ തുടങ്ങിവച്ച ആരോപണമാണ് പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണത്തിനുള്ള വിജിലൻസ് ശുപാർശയിൽ എത്തിനിൽക്കുന്നത്. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. വി.ഡി.സതീശനെതിരെ കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
വിദേശത്തുനിന്നു സമാഹരിച്ച പണം ഒരു ജീവകാരുണ്യ സംഘടന വഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. അതുപയോഗിച്ച് വീടുനിർമാണവും നടന്നിട്ടുണ്ട്. വി.ഡി.സതീശൻ ആ സംഘടനാ ഭാരവാഹി അല്ലാത്തതിനാൽ പണം ദുരുപയോഗത്തിന്റെ കാര്യത്തിൽ വിജിലൻസ് അന്വേഷണം നിലനിൽക്കില്ലെന്നായിരുന്നു ആദ്യ ശുപാർശ. മാത്രമല്ല, സതീശന്റെ അക്കൗണ്ടിലേക്ക് ഈ ഇനത്തിൽ ഒരു രൂപ പോലും വന്നിട്ടില്ലെന്നും പൊതുപണം ദുരുപയോഗം നടന്നിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. വിദേശധനം സ്വീകരിക്കാൻ മണപ്പാട് ഫൗണ്ടേഷന് അനുമതിയുമുണ്ട്. അവർ ആ രേഖകൾ വിജിലൻസിന് സമർപ്പിച്ചിരുന്നു. വിജിലൻസ് റിപ്പോർട്ടിൽ ഈ രേഖകളുമുണ്ട്.
എന്നാൽ, സിപിഎം വലിയ രാഷ്ട്രീയ ആരോപണമായി ഉയർത്തിയ വിവാദം തിരിച്ചടിയാകുമെന്നു വന്നതോടെ വിദേശ വിനിമയ ചട്ടലംഘനം സിബിഐ അന്വേഷിക്കണം എന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ നൽകുകയായിരുന്നു. പക്ഷേ, വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ തള്ളിയ കേസ് സിബിഐ ഏറ്റെടുക്കുമോ എന്ന ആശങ്ക നിലനിന്നതിനാൽ ഒരു വർഷത്തോളമായിട്ടും ഈ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനമെടുത്തില്ല.
എന്നാൽ, സ്പീക്കറുടെ അനുമതിയില്ലാതെ സതീശൻ വിദേശ സന്ദർശനം നടത്തിയതിൽ നടപടി എടുക്കണമെന്ന മുൻ വിജിലൻസ് ഡയറക്ടറുടെ ശുപാർശയിൽ ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കർ വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് ആഭ്യന്തര സെക്രട്ടറിക്ക് സെപ്റ്റംബർ 19ന് വിജിലൻസ് ഡയറക്ടർക്കു വേണ്ടി നൽകിയ മറുപടിക്കത്തിലാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ സതീശനെതിരെ നിലനിൽക്കില്ല എന്ന് അക്കമിട്ട് വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ പഴയ സിബിഐ അന്വേഷണ ശുപാർശ പുറത്തുവിട്ടതിനു പിന്നാലെ അതിനു വിരുദ്ധമായ പുതിയ കത്തും പുറത്തുവന്നതോടെ ആഭ്യന്തരവകുപ്പ് വീണ്ടും വെട്ടിലായി.
പുനർജനി വിവാദത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനു പൂർണ പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ഇന്നലെയാണു പുനർജനി പദ്ധതി ഫണ്ട് പിരിവിന്റെ പേരിൽ പ്രതിപക്ഷനേതാവിനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത വാർത്ത പുറത്തുവന്നത്. പ്രതിപക്ഷനേതാവിനൊപ്പം പാർട്ടി ഒറ്റക്കെട്ടായി ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. രാഷ്ട്രീയപ്രേരിതമാണു സതീശനെതിരായ നടപടിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള ഇത്തരം അഭ്യാസങ്ങൾ ചിലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശന് എതിരായ അന്വേഷണ ശുപാർശയ്ക്കു പുല്ലുവില കൽപിക്കുന്നില്ലെന്ന് കെ.മുരളീധരനും സിബിഐ അന്വേഷണ ശുപാർശ ശുദ്ധ അസംബന്ധമെന്നു കെ.സുധാകരനും നിലപാടെടുത്തു. സിബിഐ അന്വേഷണ ശുപാർശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള സ്റ്റണ്ട് മാത്രമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
സിബിഐ ശുപാർശയെന്നു ചാനലുകൾക്കു വാർത്ത നൽകിയവരോട്, ഞാൻ പേടിച്ചുപോയെന്നു പറഞ്ഞേക്ക്. ഒരു വർഷം മുൻപുള്ള കാര്യം ഇപ്പോൾ വന്നത് തിരഞ്ഞെടുപ്പായതു കൊണ്ടാണ്. ഏതു രീതിയിൽ അന്വേഷിച്ചാലും നിയമപരമായി നിലനിൽക്കില്ല. വിദേശത്തു പോയി പണം പിരിച്ചിട്ടുണ്ടെന്ന് എം.വി.ഗോവിന്ദൻ കണ്ടെത്തിയിട്ടുണ്ടെങ്കിൽ സർക്കാരിനോട് ശുപാർശ ചെയ്ത് അന്വേഷണം സിബിഐക്കു വിടുകയാണ് വേണ്ടത്. ഒരേ കാര്യത്തിൽ രണ്ടുതവണ അന്വേഷണം നടത്തി ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയിട്ടും സിബിഐ അന്വേഷിക്കേണ്ട കേസാണെന്ന പ്രഖ്യാപനം നടത്തിയാൽ അതെന്തിനാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ജനത്തിനുണ്ട്.
പുനര്‍ജനി പദ്ധതിക്കെതിരായ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പദ്ധതിക്കായി വിദേശത്തുനിന്ന് പണം സ്വീകരിക്കുകയും അവ ദുരിതബാധിതർക്കായി ചെലവഴിക്കുകയും ചെയ്ത മണപ്പാട് ഫൗണ്ടേഷനുമെതിരെ രണ്ടുവർഷത്തോളം നീണ്ട പ്രാഥമിക അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂനിറ്റ്-2 ക്ലീൻ ചിറ്റ് നൽകിയിരുന്നു. അന്ന് വിജിലൻസ് മേധാവിയായിരുന്ന യോഗേഷ് ഗുപ്ത ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് തിരിച്ചയക്കുകയായിരുന്നു.
പുനർജനി പദ്ധതിയിൽ അഴിമതി ചൂണ്ടിക്കാട്ടി വി.ഡി. സതീശനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഉന്നതന്‍റെ നിർദേശം. എന്നാൽ, ഇതിന് യോഗേഷ് ഗുപ്ത തയാറായില്ലെന്നാണ് വിവരം. തുടർന്ന് സമർദം കടുത്തതോടെയാണ് വിദേശ പണമിടപാടിൽ ഫെറ നിയമത്തിലെ 3(2)(എ) ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിൽ വി.ഡി. സതീശനെതിരെയും മണപ്പാട് ഫൗണ്ടേഷനെതിരെയും സി.ബി.ഐ അന്വേഷണം വേണമെന്ന് വിജിലൻസ് മുൻ മേധാവി യോഗേഷ് ഗുപ്ത ശിപാർശ ചെയ്തത്. എന്നാൽ ഇത്തരം ഗിമിക്കുകൾ കാട്ടിയാൽ കേരളത്തിൽ സി ബി ഐ വരില്ല.
https://www.facebook.com/Malayalivartha


























