തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം..ശബരിമല സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും.. ശബരിമല സ്വര്‍ണ്ണക്കൊള്ളയും കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളും..

എല്ലാ ശ്രദ്ധയും കേരളത്തിലേക്ക് . തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ആരൊക്കെയാണ് പ്രചാരണം കൊഴുപ്പിക്കാനായിട്ട് എത്തുക എന്നുള്ളതാണ് കേരളം കാത്തിരിക്കുന്നത് . അതിനിടയിൽ ശബരിമലയിലും ചില ട്വിസ്റ്റുകൾ അരങ്ങേറുന്നുണ്ട് . ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പോലീസ് കുറ്റവിമുക്തനാക്കിയതോടെ തുറക്കുക പുതിയ പോര്‍മുഖത്തേക്ക്. തന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തിരിച്ചടിയായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ,
ശബരിമല സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞ കേരളത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ളയും കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളും രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിവരയ്ക്കുമെന്ന് ഉറപ്പായി.ശ്രീകോവിലിന്റെ അറ്റകുറ്റപ്പണിക്ക് തന്ത്രി ആവശ്യപ്പെട്ടെന്ന മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വാദം പച്ചക്കള്ളമാണെന്ന് പോലീസ് കണ്ടെത്തി.
മിനുട്‌സില്‍ 'പിച്ചള പാളി' എന്നത് വെട്ടി 'ചെമ്പ് പാളി' എന്നാക്കിയത് സ്വര്‍ണ്ണവേട്ടയ്ക്കുള്ള ആസൂത്രിത നീക്കമായിരുന്നു.തന്ത്രി ഒപ്പിടാത്ത മഹസര്‍ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇതോടെ, തന്ത്രി കുടുംബത്തെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച രാഷ്ട്രീയ വമ്പന്മാര്‍ക്ക് തിരിച്ചടി ലഭിച്ചു. തന്ത്രിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഇനി ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക് മാത്രമായി കേന്ദ്രീകരിക്കും.
https://www.facebook.com/Malayalivartha


























