ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക

അതി നിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി. ശബരിമല സ്വർണക്കൊള്ളക്കേസിന്റെ ഇനിയുള്ള ഗതി നിർണയിക്കുന്ന റിപ്പോർട്ടാണിത്. വി.എസ്.എസ്.സി ലാബിലാണ് പരിശോധന ചെയ്തത്. മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ജഡ്ജി പൊട്ടിക്കുക പോലും ചെയ്യാതെ എസ്.ഐ.ടിക്ക് കൈമാറി.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ റിപ്പോർട്ട് അതേപടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന് നൽകി. വെങ്കിടേഷ് അത് പരിശോധിച്ച് അതിലെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർ നടപടികളുണ്ടാവുക. ശബരിമലയിലുള്ളത് പുതിയ പാളികളാണെന്ന് റിപ്പോർട്ടിൽ കണ്ടെത്തലുണ്ടെങ്കിൽ അന്വേഷണത്തിൽ നിർണായകമാവും. അങ്ങനെയെങ്കിൽ ഒറിജിനൽ ശില്പപാളികളും കട്ടിളയുമൊക്കെ കണ്ടെത്താനായി പ്രത്യേക അന്വേഷണം വേണ്ടി വരും. സി.ബി.ഐ അന്വേഷണത്തിനും സാദ്ധ്യതയേറിയേക്കും.
കൊള്ളയടിച്ച സ്വർണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വർണപ്പാളികൾ കടത്തിയശേഷം പുതിയ അച്ചുണ്ടാക്കി അതിൽ പുതിയ പാളികൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശി തിരിച്ചെത്തിച്ചതാണോയെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയമുള്ളത്.
"
https://www.facebook.com/Malayalivartha





















