തലസ്ഥാന നഗരിയിൽ വായു മലിനീകരണം രൂക്ഷം... ഡൽഹിയിൽ വായുനിലവാര സൂചിക (എക്യുഐ) 400 കടന്നു, നഗരത്തിന്റെ പല ഭാഗങ്ങളിലും പുകമഞ്ഞ് പുതച്ച നിലയിൽ

തലസ്ഥാന നഗരിയിൽ വായു മലിനീകരണം രൂക്ഷമായി. ഡൽഹിയിൽ വായുനിലവാര സൂചിക (എക്യുഐ) 400 കടന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകമഞ്ഞ് പുതച്ച നിലയിലാണുള്ളത്.
ശനിയാഴ്ച വായു ഗുണനിലവാര സൂചിക 361 കടന്നിരുന്നു. വൈകുന്നേരം ആറുമണിയോടെ ഇത് 416-ലേക്ക് ഉയർന്ന് 'അതീവ ഗുരുതരം' എന്ന അവസ്ഥയിലായി. വരും ദിവസങ്ങളിലും വായുനിലവാരം 400-ന് മുകളിൽ തന്നെ തുടരാനാണ് സാധ്യതയേറെയുള്ളത്.
കടുത്ത ശൈത്യത്തിനൊപ്പം വായു മലിനീകരണം കൂടി വർദ്ധിച്ചത് ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പുകമഞ്ഞ് തുടരാനായി സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വായുമലിനീകരണത്തോടെ രാജ്യതലസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. 2024-ൽ മാത്രം ഡൽഹിയിൽ 9,000-ലധികം പേർ ശ്വാസകോശ രോഗങ്ങൾ ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.വായുനിലവാരം അതീവ ഗുരുതരമായ വിഭാഗത്തിൽ തുടരുന്ന ശൈത്യകാലത്താണ് മരണനിരക്ക് കുത്തനെ ഉയർന്നത്.
"
https://www.facebook.com/Malayalivartha






















