വീട്ടുകാർ അടുപ്പത്തിൽ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ച് ഇറങ്ങിപ്പോയ പതിനാറുകാരൻ: ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം ഏറെ ദൂരം നടന്ന് ഒരു വീട്ടിൽ കയറി വെള്ളം ചോദിച്ചു... ശരീരം തളരുന്നെന്ന് പറഞ്ഞ് വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി, വീട്ടിലേയ്ക്ക് കടന്ന പ്രതിയെ കുടുക്കിയത് ആ ഒരൊറ്റ ചോദ്യത്തിൽ....

കുറ്റിക്കാട്ടിൽ ദലിത് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് വാണിയമ്പലം തൊടികപ്പുലം പുള്ളിപ്പാടം ഗ്രാമം. പിന്നിൽ ആൺ സുഹൃത്തായ വിദ്യാർഥിയാണെന്നുകൂടി അറിഞ്ഞതോടെ നടന്നതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും. ഇന്നലെ തുടരെ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി സൂചനകൾ കിട്ടിയത്. കസ്റ്റഡിയിൽ എടുത്ത വിദ്യാർഥിയുമായി നടന്ന തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
റെയിൽവേ പുറമ്പോക്കിലെ കുറ്റിക്കാട്ടിൽ പെൺകുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചു കൈകൾ മുന്നിലേക്കു കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി പിടിയിലായ വിദ്യാർഥി പൊലീസിനു മൊഴി നനൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ അടങ്ങിയ സ്കൂൾ ബാഗും ചെരിപ്പും പരിസരത്തുനിന്നു കണ്ടെത്തി.വ്യാഴാഴ്ച രാവിലെ അനുജത്തിക്കൊപ്പം സ്കൂളിലേക്കു പുറപ്പെട്ട പെൺകുട്ടി സ്കൂൾ ഗേറ്റ് വരെ ചെന്നെങ്കിലും ക്ലാസിൽ എത്തിയിരുന്നില്ല. വൈകിട്ട് വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മാതാവ് പൊലീസിനെ അറിയിച്ചു. വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയുമായി അടുപ്പമുണ്ടായിരുന്ന കാര്യവും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചു കണ്ടെത്താൻ ശ്രമം നടത്തി. ഇതിനിടെ വൈകിട്ട് 6ന് പെൺകുട്ടി വീട്ടിലേക്കു വിളിച്ച് ഉടൻ എത്താമെന്നു പറഞ്ഞെങ്കിലും എത്തിയില്ല.
പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയും 16 വയസ്സുകാരനും തൊടികപ്പുലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി കണ്ടെത്തി. ഈ ഭാഗത്ത് തിരച്ചിൽ ശക്തമാക്കി. അതിനിടെ നാട്ടുകാരും ബന്ധുക്കളും വിദ്യാർഥിയെ കണ്ടെത്തി.. ചോദിച്ചപ്പോൾ പെൺകുട്ടിയുമായി വൈകിട്ടു പിരിഞ്ഞെന്നും പിന്നീട് കണ്ടില്ലെന്നും അറിയിച്ചു. ഇന്നലെ രാവിലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചു സൂചന ലഭിച്ചത്. തുടർന്നു നടത്തിയ തിരച്ചിലിൽ തൊടികപ്പുലത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാര്യങ്ങൾ പരസ്പര വിരുദ്ധമായി പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമമുണ്ടായി.
കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, കാരണമെന്താണ് തുടങ്ങിയ സംശയങ്ങൾക്കൊന്നും ഉത്തരമായിട്ടില്ല. നിലമ്പൂർ ഡിവൈഎസ്പിയുടെയും വണ്ടൂർ, കാളികാവ്, കരുവാരകുണ്ട് സിഐമാരുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നിരീക്ഷണത്തിലുള്ള വിദ്യാർഥിയെ കൂടുതൽ തെളിവെടുത്ത ശേഷം ജുവനൈൽ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്. സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ മിടുക്കിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. പരിസരവാസിയായ പ്ലസ് ടൂ വിദ്യാർത്ഥിയുമായി പെൺകുട്ടിക്ക് അടുപ്പമുള്ളത് വീട്ടുകാർക്ക് അറിയാമായിരുന്നു. പൊലീസ് താക്കീത് ചെയ്ത് വിട്ടതാണ് കൗമാരക്കാരനെ. പെണ്‍കുട്ടി എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് 16 കാരന്‍റെ വീട്ടിലെത്തി. അപ്പോഴും ഒന്നും അറിയില്ലെന്ന് മറുപടി. പെൺകുട്ടിയുടെ വീട്ടുകാർ വന്ന് ചോദിച്ചപ്പോഴും കൌമാരക്കാരൻ അതുതന്നെ ആവർത്തിച്ചു. മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധയിൽ പെട്ട പൊലീസ് 16 കാരനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകം നാടറിയുന്നത്.
കൃത്യത്തിന് ശേഷം കൗമാരക്കാരൻ ഏറെ ദൂരം നടന്ന് പോയ ശേഷം തൊടിയപ്പുലം റെയിൽവേ സ്റ്റേഷനടുത്തെ ഒരു വീട്ടിൽ കയറി വെള്ളം ചോദിച്ചു. സ്റ്റേഷനിൽ പോയി ഇരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് വിളിച്ചറിയിച്ചതോടെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. ഒടുവിൽ പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയുടെ വീട്ടുകാർ സംഭവം അറിഞ്ഞത്. സ്ഥിരമായി ക്ലാസിൽ കയറാത്ത ആളാണ് കുറ്റസമ്മതം നടത്തിയ വിദ്യാർത്ഥി. പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആൺസുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് തവനൂർ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും.
16കാരൻ ലഹരിക്കടിമയാണെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയും പ്രതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി ഇരുവരും പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നരം ആറരയ്ക്കും രാത്രി ഒമ്പത് മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കുട്ടിയുടെ ബന്ധുക്കളും വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിയുടെ വീട്ടിലുമെത്തിയിരുന്നു. പെൺകുട്ടി വൈകുന്നേരം ആറുമണിവരെ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും പിന്നീട് മറ്റൊരാളോടൊപ്പം പോയെന്നുമാണ് പ്രതി ബന്ധുക്കളോട് പറഞ്ഞത്. കൊടുംക്രിമിനലിനെ പോലെയാണ് പ്രതി സംസാരിച്ചതെന്നും ലഹരിക്കടിമയായവരെ പോലെയാണ് പെരുമാറിയതെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.
ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്.പ്രതി ക്രിസ്മസ് അവധിക്കുശേഷം സ്കൂളിൽ എത്തിയിട്ടില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഇയാൾ ചെറിയ ജോലിക്കുപോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുൻപ് പ്രതി കുട്ടിയുടെ വീട്ടിൽ പോയിരുന്നു. വീട്ടുകാർ അടുപ്പത്തിൽ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ചാണ് പതിനാറുകാരൻ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് തിരികെപോയതെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം, ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെടാൻ വേണ്ടിയാണ് പ്രതി കഴുത്തുഞെരിച്ച് കൊന്നതാകാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
https://www.facebook.com/Malayalivartha























