ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് നീങ്ങും; അവിടെ ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്ന് നിഗമനം

രാഹുൽ മാങ്കുട്ടത്തിലിൻ്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുൽ എം എൽ എ മാവേലിക്കര സബ് ജയിലിൽ തുടരേണ്ടി വരും. ഇന്ന് തന്നെ രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് നീങ്ങും . ഇല്ലെങ്കിൽ തിങ്കളാഴ്ച ഉറപ്പായും രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് നീങ്ങും. സെഷൻസ് കോടതി എന്നത് ഒരു ജില്ലയിലെ പരമോന്നത ക്രിമിനൽ കോടതിയും ഗുരുതരമായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള ആദ്യ കോടതിയുമാണ്.
അതായത് ഏഴ് വർഷത്തിൽ കൂടുതൽ തടവ്, ജീവപര്യന്തം അല്ലെങ്കിൽ വധ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ട്.പത്തനംതിട്ട സെഷൻസ് കോടതിയിൽ നിന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനിടയിൽ കൂടുതൽ പരാതികൾ വന്നാൽ രാഹുലിന് വാൻ തിരിച്ചടിയാകും. അതീവ ഗുരുതരമായ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത് . ഇയാൾ ഒരു സ്ഥിരം കുറ്റവാളിയെന്ന് സമർത്ഥിക്കാൻ പ്രോസീക്യൂഷന് സാധിച്ചു
ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞു . രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും എസ്ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി
https://www.facebook.com/Malayalivartha






















