ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിന മത്സരം ഇന്ന് നടക്കും... ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം

ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിന മത്സരം ഇന്ന് നടക്കും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡും വിജയിച്ചതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോഴുള്ളത്.
ഇന്നു വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാനാകും. കഴിഞ്ഞ ആറു വര്‍ഷമായി സ്വന്തം മണ്ണില്‍ ഒരു ഏകദിനപരമ്പര പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
അതേസമയം ജയിച്ചാല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു പരമ്പര വിജയമെന്ന ചരിത്ര നേട്ടത്തിനരികിലാണ് കീവീസ്. 2019 ല്‍ ഓസ്‌ട്രേലിയയോട് നേരിട്ട തോല്‍വിക്കു ശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ഏകദിന പരമ്പര പോലും കൈവിട്ടിട്ടില്ല. രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവര്‍ ഫോമിലാണെങ്കിലും മധ്യനിര മികവിലേക്ക് ഉയരാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലാണ് മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നത്.
ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് ഇന്ന് കളിച്ചേക്കും. അര്‍ഷ്ദീപ് വന്നാല്‍ പ്രസിദ്ധ് കൃഷ്ണ പുറത്താകും. മൈക്കല്‍ ബ്രേസ്‌വെല്‍ നയിക്കുന്ന കിവീസ് ടീം, രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തോടെയാണ് വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തിയത്.
"
https://www.facebook.com/Malayalivartha






















