മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടകക്ക് താമസിച്ചു വന്ന സിടി ബൽക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
2022ൽ കണ്ണൂരിൽ പാർസൽ വഴി കൊണ്ട് വന്ന രണ്ട് കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ബൽക്കീസ്. മൂന്ന് വർഷത്തിലധികമായി ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.
"
https://www.facebook.com/Malayalivartha





















