ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..

താഴ്‌മണ് കുടുംബത്തിൽ നിന്നും ഒരാൾ കൂടി അഴിക്കുള്ളിലേക്കോ ..? ഇനി അതിന് അധികം സമയമില്ല എന്നുള്ളതാണ് SIT നീക്കത്തിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ . മണ്ഡലമാസം തീരാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഒരു തന്ത്രിയെ കൂടി അറസ്റ് ചെയ്യാൻ ഒരുങ്ങുകയാണ് എസ ഐ ടി . ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്യും. ശബരിമല കൊള്ള കേസില്‍ പ്രതിയായി അറസ്റ്റിലായ ഗോവര്‍ദ്ധന്റെ വീട്ടില്‍ നടന്ന പൂജകളില്‍ മഹേഷ് മോഹനരര്‍ പങ്കെടുത്തുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ സന്നിധാനത്ത് പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍, ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. നേരത്തെ തന്ത്രിമാരില്‍ ഒരാളായ കണ്ഠരര് രാജീവരരിനെ ചോദ്യം ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.നിലവില്‍ ശബരിമലയിലെ ഈ ഉത്സവകാല ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് മഹേഷ് മോഹനരരാണ്. ഗോവര്‍ദ്ധന്റെ വീട്ടില്‍ നടന്ന ചില പ്രത്യേക പൂജകള്‍ക്ക് തന്ത്രി നേരിട്ടെത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക-ആത്മീയ ഇടപാടുകളില്‍ തന്ത്രിയുടെ പങ്കും മറ്റ് ദുരൂഹതകളും നീക്കാനാണ് എസ്.ഐ.ടിയുടെ നീക്കം.ശബരിമല തീര്‍ത്ഥാടനം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍തന്ത്രിക്കെതിരെയുള്ള ഈ നീക്കം ദേവസ്വം ബോര്‍ഡിനെയും ഭക്തരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മകരവിളക്ക് പൂജകള്‍ കഴിഞ്ഞ് 20-ന് നട അടച്ച് തന്ത്രി മലയിറങ്ങിയാലുടന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.മറ്റൊരു തന്ത്രിയായ കണ്ഠരര് രാജീവരരിനെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മഹേഷ് മോഹനരര്‍ക്കും കുരുക്ക് മുറുകുന്നത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തന്ത്രിയെ ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്നാണ് പോലീസ് നിലപാട്. മുന്‍പ് അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് എസ്ഐടിയുടെ ശ്രമം.ഗോവർദ്ധനിൽ നിന്നാണ് അത്രയും സ്വർണം കണ്ടെത്തിയത് അത് ശബരിമലയിലെ സ്വർണം ആണ് എന്നൊക്കെയാണ് പറയുന്നത് . ശബരിമലയിലെ സ്വർണം കണ്ടെത്തി എന്ന് പറയുന്ന റോതം ഗോവർധന്റെ ഈ സ്വർണ കടയുടെ ഉദ്‌ഘാടനം നടത്തിയത് കണ്ഠരര് മഹേഷ് മോഹനരരാണ്.
അത് 2023 ജൂലൈ മൂന്ന് തിങ്കളാഴ്ചയാണ് പൂജ നടന്നിരിക്കുന്നത് . അതിന്റെ ക്ഷണ കത്തടക്കം പുറത്തു വന്നിരുന്നു. വീട്ടിലും ഈ കടയിലും പൂജ നടന്നിരുന്നു. കണ്ഠരര് മഹേഷ് മോഹനരരാണ്.അതുകൊണ്ട് തന്നെ ചോദ്യം ചെയ്യപ്പെടണ്ടതും അനിവാര്യമാണ് . ശബരിമലയിലെ തന്ത്രിമാരുടെ കുടുംബമാണ് താഴമൺ മഠം. ഈ മഠത്തിലെ അംഗങ്ങളാണ് വർഷങ്ങളായി ശബരിമല ക്ഷേത്രത്തിലെ പ്രധാന പൂജാ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്നത്. ചെങ്ങന്നൂരിലെ മുണ്ടൻകാവിലാണ് താഴമൺ മഠം. ഇവിടെ നിന്നുള്ള തന്ത്രിയുടെ കാർമികത്വത്തിലാണ് പടിപൂജ, ഉദയാസ്തമന പൂജ, കലശ പൂജ തുടങ്ങിയവ നടക്കുന്നത്.
https://www.facebook.com/Malayalivartha























