പ്രണയപ്പക? 14 വയസ്സുകാരിയെ കൈകാലുകള്‍ കൂട്ടിക്കെട്ടി അതിക്രൂരമായി പീഡിപ്പിച്ചു..യാതൊരു കൂസലുമില്ലാതെ നാട്ടിൽ വിലസി നടന്നു.. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും..കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ..

കരുവാരകുണ്ടിൽനിന്നു കാണാതായ 14 വയസ്സുകാരിയായ ദലിത് വിദ്യാർഥിനിയെ വാണിയമ്പലം തൊടികപ്പുലം പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ വാർത്ത ഇന്നലെ ഉച്ചയോടു കൂടിയാണ് പുറം ലോകം അറിയുന്നത് .പ്രായത്തിനപ്പുറം വളർന്ന പ്രണയപ്പകയാണ് ഒൻപതാംക്ലാസുകാരിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്. സംശയരോഗവും അടക്കാനാവാത്ത പ്രകോപനവും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ് .കരുവാരകുണ്ടിലെ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണു കൊല്ലപ്പെട്ടത്.
സംഭവത്തിൽ, ഇതേ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ 16 വയസ്സുകാരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 14കാരിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട 14കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.പക്ഷെ ഇവിടെ ഒരു 16 വയസ്സുകാരന്റെ പ്രണയപക എന്നും പറഞ്ഞു കൊണ്ട് ഇതിനെ തള്ളിക്കളയാൻ സാധിക്കില്ല. പ്ലസ് വൺ വിദ്യാർഥിയായ കൂട്ടുകാരന്റെ ഭീഷണികൾക്കും പീഡനത്തിനും ഒടുവിലാണ് പെൺകുട്ടിക്ക് ജീവൻ കൂടി നഷ്ടമായത്. ഒരേ സ്‌കൂളിൽ പഠിക്കുന്നവരാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയും പിടിയിലായ ആൺകുട്ടിയും.രണ്ടുപേരും സാമ്പത്തികശേഷി കുറഞ്ഞ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്.അവന്റെ ഉള്ളിലെ എന്തിനും മടിയില്ലാത്ത ഒരു ക്രിമിനലിന്റെ ബുദ്ധി കൂടി ഇവിടെ പരിശോധിക്കേണ്ടി ഇരിക്കുന്നു.
കാരണം വളരെ പൈശാചികമായിട്ടാണ് ഇവിടെ ഈ 16 കാരൻ കൊല നടത്തിയിരിക്കുന്നത് . അതും മാത്രമല്ല അതിന് ശേഷം ആ കൊലയെ കുറിച്ച് വിവരിക്കുമ്പോഴും യാതൊരു ഭയമോ വിഷമമോ ഒന്നും തന്നെ ആ പയ്യന്റെ മുഖത്തു കാണാനില്ലായിരുന്നു . റെയിൽവേ പുറമ്പോക്കിലെ കുറ്റിക്കാട്ടിൽ പെൺകുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചു കൈകൾ മുന്നിലേക്കു കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി പിടിയിലായ വിദ്യാർഥി പൊലീസിനു മൊഴി നൽകിയതായാണു വിവരം. പെൺകുട്ടിയുടെ വസ്ത്രങ്ങൾ അടങ്ങിയ സ്കൂൾ ബാഗും ചെരിപ്പും പരിസരത്തുനിന്നു കണ്ടെത്തി.
മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കൂടി വന്നാലേ മരണകാരണം കൂടുതൽ വ്യക്തമാവുകയുള്ളു . ഇതുവരെയും താൻ തനിയെ തന്നെയാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്ന് തന്നെയാണ് ആൺകുട്ടി പറഞ്ഞിരിക്കുന്നത് . വ്യാഴാഴ്ച രാവിലെ സാധാരണപോലെ അനുജത്തിക്കൊപ്പം സ്കൂളിലേക്കു പുറപ്പെട്ട പെൺകുട്ടി സ്കൂൾ ഗേറ്റ് വരെ ചെന്നെങ്കിലും ക്ലാസിൽ എത്തിയിരുന്നില്ല.ഒരുപക്ഷേ അവധിയാവാം എന്ന് കരുതിയാവാം അധ്യാപകരും കാര്യമായി അന്വേഷിച്ചില്ല. സ്‌കൂൾ സമയം കഴിഞ്ഞിട്ടുംവൈകിട്ട് വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മാതാവ് പൊലീസിനെ അറിയിച്ചു.
ഒപ്പം തന്നെ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയുമായി അടുപ്പമുണ്ടായിരുന്ന കാര്യവും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചു കണ്ടെത്താൻ ശ്രമം നടത്തി. ഇതിനിടെ വൈകിട്ട് 6ന് പെൺകുട്ടി വീട്ടിലേക്കു വിളിച്ച് ഉടൻ എത്താമെന്നു പറഞ്ഞെങ്കിലും എത്തിയില്ല.പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയും 16 വയസ്സുകാരനും തൊടികപ്പുലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഇരുവരും വാണിയമ്പലത്ത് വാഹനത്തില്‍ എത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. ട്രെയിന്‍ മാര്‍ഗ്ഗം ഇറങ്ങി പുള്ളിപ്പാടത്ത് എത്തിയതാണോ എന്നും പരിശോധിക്കുന്നു.
കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീടാണ് ഏറ്റവും ഒടുവില്‍ പെണ്‍കുട്ടിയുടെ ടവര്‍ ലൊക്കേഷന്‍ കണ്ട തൊടികപ്പുലം ഭാഗത്ത് പൊലീസിന്റെ അന്വേഷണം എത്തുന്നത്.ഈ ഭാഗത്ത് തിരച്ചിൽ ശക്തമാക്കി. അതിനിടെ നാട്ടുകാരും ബന്ധുക്കളും വിദ്യാർഥിയെ കണ്ടെത്തി.. ചോദിച്ചപ്പോൾ പെൺകുട്ടിയുമായി വൈകിട്ടു പിരിഞ്ഞെന്നുംപിന്നീട് കണ്ടില്ലെന്നും അറിയിച്ചു. ഇന്നലെ രാവിലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചു സൂചന ലഭിച്ചത്. തുടർന്നു നടത്തിയ തിരച്ചിലിൽ തൊടികപ്പുലത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കാര്യങ്ങൾ പരസ്പര വിരുദ്ധമായി പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമമുണ്ടായി.കൊലപാതകം നടത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ പോയി. അവിടെ പോലീസിനെ കണ്ടപ്പോള്‍ മാറിനിന്ന ഇയാള്‍ പിന്നീട് സമീപത്തെ ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചു. ആ വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വന്തം അച്ഛനെ വിളിച്ചു. അച്ഛന്‍ എത്തിയ ശേഷമാണ് പ്രതി അവിടെ നിന്ന് പോയത്. ഈ ഫോണ്‍ കോളാണ് പ്രതിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചതെന്നാണ് വിവരം. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ ആണ്‍കുട്ടിയുള്ളത്.
https://www.facebook.com/Malayalivartha






















