സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അസ്വാഭാവികതയുണ്ടെന്ന ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം ജയിലിലേയ്ക്ക് മാറ്റും: നിർണായകമായ ശാസ്‌ത്രീയ പരിശോധനാ ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും...

സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അസ്വാഭാവികതയുണ്ടെന്ന ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റാനാണ് നീക്കം.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം അയാൾ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്നും പറഞ്ഞു.
അറിയാതെ പാളിച്ച ഉണ്ടായോ എന്നറിയില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും ബിനോയ് വിശ്വം പറഞ്ഞു. ആഴ്ചകളായി ഗുരുതരാവസ്ഥയിലാണ് ശങ്കരദാസ്. ഈ അവസ്ഥയിൽ നടപടിക്കൊന്നും പാർട്ടി പോകില്ല. അന്വേഷണം പൂർത്തിയായ ശേഷം എങ്ങനെ ഗൗരവത്തോടെ കാണണമോ അങ്ങനെ കാണും. മനുഷ്യത്വമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇതിനിടെ വി.എസ്.എസ്.സിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധനയില്‍ ലഭിച്ച കണ്ടെത്തലുകള്‍ അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്നതാണെന്നാണ് സൂചന. റിപ്പോര്‍ട്ടിലെ ഗുരുതരമായ നിഗമനങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തിയ അന്വേഷണ സംഘം ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
https://www.facebook.com/Malayalivartha






















