Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

എളമക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടം:ദൃശ്യങ്ങളില്‍ ഉള്ള കാര്‍ അല്ല ദീക്ഷിതയെ ഇടിച്ചത്

20 JANUARY 2026 08:00 PM IST
മലയാളി വാര്‍ത്ത

കൊച്ചി എളമക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടത്തിന് കാരണക്കാര്‍ രക്ഷകരായി വന്നവരെന്ന് സി സി ടി വി ദൃശ്യം. ദൃശ്യങ്ങളില്‍ ഉള്ള കാര്‍ അല്ല ദീക്ഷിതയെ ഇടിച്ചതെന്നും വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാനിന്റെ ഡോര്‍ തുറന്നപ്പോഴായിരുന്നു അപകടമെന്നും പൊലീസ് കണ്ടെത്തി. പുതിയ സി സി ടി വി ദൃശ്യങ്ങളാണ് വഴിത്തിരിവായത്. കുട്ടി അപകടത്തില്‍പ്പെടാന്‍ കാരണമായ വാന്‍ ഓടിച്ചിരുന്ന സുഭാഷ് നഗര്‍ സ്വദേശി രാജിയെ അറസ്റ്റ് ചെയ്തു.

അപകടത്തിന് തൊട്ടു പിന്നാലെ ദീക്ഷിതയെ റോഡില്‍ നിന്ന് മാറ്റിയതടക്കമുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത് രാജിയുടെ നേതൃത്വത്തില്‍ ആയിരുന്നു. പുതിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് രാജി കുറ്റം സമ്മതിച്ചത്. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നതെന്ന് രാജി തുറന്നു പറഞ്ഞു. വാഹനം അശ്രദ്ധമായി കൈകാര്യം ചെയ്തതിന് രാജിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കരളിന് പരിക്കേറ്റ ദീക്ഷിത അപകടനില തരണം ചെയ്തത് ആശ്വാസമായി.

എളമക്കര ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദീക്ഷിത സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ആദ്യം പുറത്തു വന്ന സി സി ടി വി ദൃശ്യങ്ങളില്‍ ദീക്ഷിത വീഴുന്നതും ഒരു കിയ സോണറ്റ് കാര്‍ കടന്നു പോകുന്നതും കാണാം. ഒന്ന് ബ്രേക്ക് ചെയ്ത ശേഷം വാഹനം നിര്‍ത്താതെ പോയത് സംശയം ഇരട്ടിപ്പിച്ചു. ദൃശ്യങ്ങളിലെവിടെയും കാറിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല. ഒടുവില്‍ പല ക്യാമറകളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ വാഹനം കടവന്ത്ര സ്വദേശിയുടേതെന്ന് കണ്ടെത്തി. പക്ഷേ എത്ര ചോദ്യം ചെയ്തിട്ടും അപകടമുണ്ടാക്കിയത് താനല്ലെന്ന് അയാള്‍ ഉറപ്പിച്ചു പറഞ്ഞു. കാറിലും അപകടത്തിന്റെ സൂചനകള്‍ ഇല്ല.

 

അപകടത്തിന്റെ ട്രോമയില്‍ കഴിയുന്ന ദീക്ഷിതയ്ക്കാണെങ്കില്‍ ഒന്നും ഓര്‍മയില്ല. സംശയം തോന്നിയ പൊലീസ് പിന്നിലേക്ക് പരിശോധിച്ചു. എല്ലാ കുറ്റകൃത്യങ്ങളിലും ഒരു തെളിവെങ്കിലും ശേഷിക്കുമെന്ന സിദ്ധാന്തം ഇവിടെയും ആവര്‍ത്തിച്ചു. റോഡിന് എതിര്‍വശത്ത് ആരുടെയും ശ്രദ്ധയില്‍ പെടാതിരുന്ന ക്യാമറയില്‍ അതാ ഞെട്ടിപ്പിക്കുന്ന തെളിവ്. പെണ്‍കുട്ടി കടന്നു പോകുന്നതിന് തൊട്ടു മുന്‍പ് അവിടെ എത്തിയ ഈക്കോ വാനിന്റെ ഡോര്‍ തുറക്കുന്നു, സൈക്കിളില്‍ തട്ടുന്നു. വാന്‍ ഓടിച്ചിരുന്നത് സുഭാഷ് നഗര്‍ സ്വദേശി രാജി. അപകടത്തിന് തൊട്ടു പിന്നാലെ ദീക്ഷിതയെ റോഡില്‍ നിന്ന് മാറ്റിയതടക്കമുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത് രാജിയുടെ നേതൃത്വത്തില്‍ ആയിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ രാജി കുറ്റം സമ്മതിച്ചു. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നതെന്ന് രാജി തുറന്നു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (7 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (9 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends