ആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം..3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!

കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും നിയമവിരുദ്ധമായ പെരുമാറ്റങ്ങള്‍ക്കും ഒടുവിലത്തെ ഉദാഹരണമായി കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ. കമലേശ്വരം ആര്യന്‍കുഴി ശാന്തിഗാര്‍ഡന്‍സില്‍ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരുടെ മരണം കേവലം ഒരു ആത്മഹത്യയല്ല, മറിച്ച് ഭര്‍ത്താവിന്റെ മാനസിക പീഡനവും അവഗണനയും മൂലം ഉണ്ടായ കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യമാണെന്ന ആരോപണം ശക്തമാകുന്നു.
ആറുവര്‍ഷം മുന്‍പാണ് ഗ്രീമയും അമ്പലത്തറ സ്വദേശിയായ ഉണ്ണികൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു പോയ ഉണ്ണികൃഷ്ണന്‍, പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.
അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ഇയാള്‍, ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയപ്പോള്‍ പോലും ഗ്രീമയെ മാനസികമായി പീഡിപ്പിക്കുകയും ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ അപമാനഭാരമാണ് രണ്ട് ജീവനുകള്‍ കവരാന്‍ കാരണമായത്. ഈ 200 പവന്‍ സ്വര്‍ണ്ണത്തിനും സ്വത്തിനും എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























