വളർത്തുനായുടെ കടിയേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..

വളർത്തുനായുടെ കടിയേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മാറാടി ഏയ്ഞ്ചൽ വോയ്സ് പടിയിലുള്ള വീട്ടിലെ വളർത്തുനായ വയോധികയെ ആക്രമിച്ചത്. കാലിൽ ആഴത്തിലുള്ള മുറിവേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയിരുന്നു.
എന്നാൽ, വീട്ടുകാരെയും മറ്റ് നാട്ടുകാരെയും നായ് വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ പരിഭ്രാന്തരായ ജനങ്ങൾ നായെ തല്ലിക്കൊന്നു.
നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുമായി സമ്പർക്കത്തിൽ വന്നവർ ഉടൻ പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.
"
https://www.facebook.com/Malayalivartha

























