ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തില്‍ നടന്‍ ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കടവന്ത്രയിലെ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറോളമാണ് നീണ്ടത്. കഴിഞ്ഞയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നടന് നോട്ടീസ് അയച്ചത്. 'അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ സൗഹാര്‍ദ്ദപരമായിരുന്നു. കഠിനമായ ചോദ്യം ചെയ്യലുകള്‍ ഉണ്ടായിട്ടില്ല,' ജയറാം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിലവില്‍ രേഖകളൊന്നും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ഇനിയും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും താരം അറിയിച്ചു. സ്വര്‍ണക്കൊള്ളക്കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് താരത്തെ വിളിപ്പിച്ചതെന്നാണ് സൂചന. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്ന് ജയറാം പറഞ്ഞു.
https://www.facebook.com/Malayalivartha
























