തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്

മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്. തൃക്കരിയൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണറര്‍ ജെ. ജയപ്രകാശിനെയാണ് ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് നടപടി സ്വീകരിച്ചത്. ജയപ്രകാശിനെതിരെ ഇ ഡി പ്രോസക്യുഷന്‍ അനുമതി തേടിയിരുന്നു. ജയപ്രകാശിന്റെയും ഭാര്യ ശ്രീജയുടെയും പേരിലുള്ള 40.48 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ നേരത്തെ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
2018-19 മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലയളവിലാണ് ക്രമക്കേട് നടന്നത്. അന്നദാന കരാറുകാരന് ബോര്‍ഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതിയെടുക്കാനായിരുന്നു ശ്രമം നടത്തിയത്.
ദേവസ്വം ബോര്‍ഡ് വിജിലന്‍സും സംസ്ഥാന വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























