Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

18 FEBRUARY 2026 12:45 AM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ പാലം ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യധാര ദൃശ്യമാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സദസ്സില്‍ ദൃശ്യമാധ്യമ ക്യാമറകള്‍ കാണുന്നില്ലെന്നും ചില സമൂഹമാധ്യമങ്ങളുടെ ക്യാമറകള്‍ മാത്രമാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടി ചെറിയവളപ്പിലെ കേരള സയന്‍സ് പാര്‍ക്ക് ഐ ടി പാര്‍ക്ക് ഉദ്ഘാടന പരിപാടിയിലും മുഖ്യധാര മാധ്യമങ്ങള്‍ വന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ പാലം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമ വിമര്‍ശനം.

പത്തു വര്‍ഷക്കാലം ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടാകാത്തതിന് കാരണം കേരളത്തിന്റെ പൊതുസ്വഭാവമാണെന്നും അതിന് പ്രധാന പങ്ക് വഹിച്ചത് പൊലീസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയിലെ പൊലീസ് സ്‌റ്റേഷനുവേണ്ടിയുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമര്‍ശം. വര്‍ഗീയ പ്രശ്‌നം ഉയരുമ്പോള്‍ പൊലീസ് കര്‍ക്കശമായ നിലപാടെടുത്തു. ആരെയും ചാരി നില്‍ക്കില്ല. കുറ്റകൃത്യം നടത്തിയാല്‍ ആര് നടത്തി എന്ന് നോക്കേണ്ടതില്ല. മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമാണ്. നിഷ്പക്ഷ സംഘം അല്ല അന്വേഷണം നടത്തുന്നതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അവര്‍ക്കെല്ലാം ഹൈക്കോടതിയില്‍ നിന്ന് കണ്ണച്ച് അടി കിട്ടി. ഹൈക്കോടതി പറഞ്ഞു രാജ്യത്തെ മികച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. എന്നാല്‍ അത് വാര്‍ത്തയായില്ല. ഈ കേസില്‍ മാത്രമല്ല എല്ലാ കേസിലും പൊലീസ് ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് മാത്രമാണ് പൊലീസ് നോക്കുന്നത്.

 

പൊലീസും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞു. ഒരു ദശാബ്ദത്തില്‍ സംസ്ഥാനത്തിന് ഒരുപാട് ദുരന്തം നേരിടേണ്ടി വന്നു. മനുഷ്യ സ്‌നേഹികളായ പൊലീസിനെയാണ് അവിടെ കാണാന്‍ സാധിച്ചത്. പണ്ട് പൊലീസ് സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ ഉള്‍ഭയമായിരുന്നു. ആ അവസ്ഥയില്‍ മാറ്റം വന്നു. സംസ്ഥാനത്തെല്ലാം പൊലീസ് സ്‌റ്റേഷന്‍ മികവിന്റെ കേന്ദ്രങ്ങളായി.

 

ഉയര്‍ന്ന യോഗ്യതയുള്ളവര്‍ വരെ പൊലീസ് സേനയിലേക്ക് വരികയാണ്. ഇത് സേനയുടെ കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അതേസമയം, നിയമ പരിപാലനത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യില്ല. ചട്ടവിരുദ്ധമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ യാതൊരു പരിരക്ഷയും നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (10 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (16 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (24 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (32 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (42 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends