വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്

മണ്ണാര്‍ക്കാട് വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍കുന്ന് അങ്കണവാടിക്കു സമീപം അമ്പലക്കുളം വീട്ടില്‍ അയ്യപ്പന്‍ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരെയാണ് വീടിനുള്ളില്‍ ഒറ്റക്കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൂന്ന് മണിക്ക് മകന്‍ രാജന്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ഫാന്‍ സ്ഥാപിക്കാനുള്ള ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കല്യാണിക്കുട്ടിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ മറ്റ് ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് എഴുതിയ കത്ത് മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























