പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...

ബലാത്സംഗക്കേസിലെ അറസ്റ്റിനും പാർട്ടിയിൽ നിന്നുള്ള പുറത്താക്കലിനും ശേഷം മണ്ഡലത്തിൽ തിരിച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെ രാഷ്ട്രീയ ഭാവിയിൽ നിലപാട് വ്യക്തമാക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടി തീരുമാനിച്ചാൽ മാത്രമേ വീണ്ടും ജനവിധി തേടൂ എന്നും അദ്ദേഹം അറിയിച്ചു.
ക്രിമിനൽ കേസുകളും രാഷ്ട്രീയ വേട്ടയാടലുകളും തുടരുമ്പോഴും, താൻ മുൻകൈ എടുത്ത് നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവഹിച്ചുകൊണ്ട് ജനസേവന പാതയിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. പാർട്ടി കൈവിട്ടെങ്കിലും 'രാഹുലില്ലെങ്കിൽ പാലക്കാടില്ല' എന്ന വികാരമുയർത്തി അണികൾ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുന്നത് മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha























