സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം

സഹപാഠിയുടെ ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തില്‍ ഒന്‍പതാം ക്ലാസുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ ഗുരുകുല്‍ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ ഹേമന്താണ് മരിച്ചത്. ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഉറങ്ങിക്കിടന്ന കുട്ടികളെയാണ് ആക്രമണത്തിനിരയാക്കിയത്. സംഭവശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
ചെറിയ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. പ്രതി ഇരുമ്പുവടി ഉപയോഗിച്ചാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അതേസമയം, പ്രതി കത്തിയുപയോഗിച്ചിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികള്‍ ഉറങ്ങാന്‍ പോയ സമയത്താണ് അതിക്രമം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. കുട്ടികളെയും ഹോസറ്റല്‍ വാര്‍ഡനെയും ഉപദ്രവിച്ചശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ബെല്ലാരിയിലെ വിജയനഗര ഇന്‍സറ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം പ്രതിക്കും സ്‌കൂളിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും മകന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരാണ് പൂര്‍ണ ഉത്തരവാദികളാണെന്നുമാണ് കുടുംബം പറയുന്നത്.
https://www.facebook.com/Malayalivartha























