ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവർക്കും സർക്കാർ ജോലി നൽകുന്നതിന് നയം രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് സുപ്രീംകോടതി

ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവർക്കും സർക്കാർ ജോലി നൽകുന്നതിന് നയം രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് സുപ്രീംകോടതി .
ജോലി നൽകാനായി കഴിയാത്ത സാഹചര്യമാണെങ്കിൽ, ഇരകൾക്ക് ഉപജീവനത്തിനായുള്ള അലവൻസ് നൽകാനുള്ള നയം ആവിഷ്കരിക്കാനും കോടതി നിർദേശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദേശം നൽകിയത്.
ആസിഡ് ആക്രമണത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ വകുപ്പുകളിലോ ഏജൻസികളിലോ ജോലി നൽകുന്ന പദ്ധതി എന്തുകൊണ്ട് ഇതുവരെ തയ്യാറാക്കിയില്ല എന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മറുപടി പറയണമെന്ന് കോടതി വ്യക്തമാക്കി.
സർക്കാർ ജോലി നൽകുന്നതിൽ പ്രായോഗികമായ തടസ്സങ്ങൾ ഉണ്ടെങ്കിൽ, ഇരകൾക്ക് മാസംതോറും മാന്യമായ തുക അലവൻസായി നൽകുന്നതിനുള്ള നയം സംസ്ഥാനങ്ങൾക്ക് രൂപീകരിക്കാമെന്നും കൂട്ടിച്ചേർത്ത് കോടതി .
"
https://www.facebook.com/Malayalivartha
























