പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...

തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ലെന്നും ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്നെ അഴിമതിക്കാരനെന്ന് ആരും വിളിക്കില്ലെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻ വൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ആരോപിച്ച മന്ത്രി, രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി.
വീട്ടിലെ പ്രശ്നങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ കുടുംബപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ 'പിങ്ക് പോലീസ്' പരാമർശത്തിന് പിന്നാലെയാണ് ഗണേഷ് കുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























