Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

പുതിയ വീട്, വിവാഹ യോഗം! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

09 MARCH 2026 01:55 PM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പിതാവിനോ പിതൃബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകളോ കഷ്ടതകളോ അനുഭവപ്പെടാൻ ഇടയുള്ള ദിവസമാണിത്. തൊഴിൽ മേഖലയിൽ സ്ഥാനനഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. അതേസമയം ചിലർക്ക് ജോലിയിൽ സ്ഥലമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ സാഹചര്യമൊരുങ്ങും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സാമ്പത്തിക പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യാൻ സാധിക്കും. കടമായി നൽകിയ പണം പലിശ സഹിതം തിരികെ ലഭിക്കാൻ ഇടയുണ്ട്. പരോപകാര പ്രവൃത്തികളിൽ താല്പര്യം വർദ്ധിക്കും. ഭാഗ്യപരീക്ഷണങ്ങൾ വഴി അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത കാണുന്നു.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വിവാഹ ഭാഗ്യവും ദാമ്പത്യം വഴിയുള്ള ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമാണിത്. നിഗൂഢ ശാസ്ത്രങ്ങളിൽ അറിവും താല്പര്യവും വർദ്ധിക്കും. പുണ്യതീർത്ഥങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. സങ്കീർണ്ണമായ പ്രശ്നങ്ങൾ കൗശലത്തോടെ പരിഹരിക്കുന്നത് വഴി മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സഹോദരങ്ങളുമായുള്ള ബന്ധത്തിൽ ചെറിയ കുറവുകൾ വരാം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുന്നത് പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കും. പിതാവുമായി സ്വരച്ചേർച്ച ഇല്ലായ്മ ഉണ്ടാകാതെ ശ്രദ്ധിക്കണം. മതാചാരങ്ങളിലും വിശ്വാസങ്ങളിലും പുതിയ താല്പര്യങ്ങൾ ഉടലെടുക്കാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കുടുംബാംഗങ്ങൾ തമ്മിൽ ഐക്യക്കുറവ് സംഭവിക്കാൻ ഇടയുള്ളതിനാൽ വിട്ടുവീഴ്ചകൾ ആവശ്യമാണ്. അധ്യാപകർക്ക് പേരും പ്രശസ്തിയും വർദ്ധിക്കുന്ന സമയമാണിത്. വീട്ടിലെ മംഗള കർമ്മങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. സാമ്പത്തിക ക്ലേശങ്ങൾക്കും ദാമ്പത്യപരമായ വിഷമങ്ങൾക്കും സാധ്യത കാണുന്നു.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വളരെക്കാലമായി പിണക്കത്തിലായിരുന്ന ദമ്പതികൾ ഒന്നിച്ച് താമസിക്കാൻ തീരുമാനമെടുക്കും. കലാകാരന്മാർക്ക് പുതിയ മികച്ച അവസരങ്ങൾ തേടിയെത്തുകയും അവയിൽ വിജയിക്കുകയും ചെയ്യും. ശരീരചൈതന്യവും ആരോഗ്യവും വർദ്ധിക്കുന്നതിനൊപ്പം കീർത്തിയും തേടിയെത്തും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): അപവാദങ്ങൾക്കും മാനഹാനിക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. തെറ്റിദ്ധാരണകൾ മൂലം മനസ്സിന് വിഷമമുണ്ടാകാം. കുടുംബത്തിൽ പരേതരായവർക്ക് വേണ്ടിയുള്ള കർമ്മങ്ങൾ ചെയ്യേണ്ട സാഹചര്യം ഉണ്ടായേക്കാം. അനാവശ്യ ബന്ധങ്ങളിൽ താല്പര്യം വർദ്ധിക്കാതെ ശ്രദ്ധിക്കണം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): മാതാവിൽ നിന്ന് വലിയ ഗുണഫലങ്ങൾ ലഭിക്കുന്ന ദിവസമാണിത്. കൃഷിയിൽ നിന്ന് മികച്ച ആദായം പ്രതീക്ഷിക്കാം. കുടുംബത്തിൽ അഭിവൃദ്ധിയും ബന്ധുക്കളുമായി നല്ല സ്നേഹബന്ധവും നിലനിൽക്കും. പുതിയ സാമ്പത്തിക സ്രോതസ്സുകൾ തുറന്നു കിട്ടുകയും ദമ്പതികൾക്കിടയിൽ ഐക്യം അനുഭവപ്പെടുകയും ചെയ്യും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): അവിവാഹിതരുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകുമെങ്കിലും പിന്നീട് മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. തൊഴിലിടങ്ങളിൽ സാമ്പത്തിക ക്ലേശങ്ങൾ വർദ്ധിക്കാൻ ഇടയുള്ളതിനാൽ ചെലവുകൾ നിയന്ത്രിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): പുതിയ വീട് പണിയാനോ താമസിക്കുന്ന വീട് പുതുക്കിപ്പണിയാനോ അനുകൂലമായ അവസരം ലഭിക്കും. വാഹനഭാഗ്യവും വാഹനം മൂലം ഗുണാനുഭവങ്ങളും ഉണ്ടാകും. അവിവാഹിതർക്ക് വിവാഹ യോഗമുണ്ട്. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കുന്ന ശുഭദിനമാണിത്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സാമ്പത്തിക പ്രതിസന്ധികൾ മാറിക്കിട്ടും. സന്താനഭാഗ്യം, കുടുംബസുഖം എന്നിവ പ്രതീക്ഷിക്കാം. ഈശ്വരവിശ്വാസം വർദ്ധിക്കുകയും സൽസുഹൃത്തുക്കളുടെയും അയൽക്കാരുടെയും സഹായത്താൽ ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകുകയും ചെയ്യും. ആരോഗ്യനില മെച്ചപ്പെടും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സ്വത്തുതർക്കത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള വിദ്വേഷം വർദ്ധിക്കാൻ ഇടയുണ്ട്. ഇത് കോടതി നടപടികളിലേക്ക് നീങ്ങാനും പ്രതികൂലമായ വിധിയുണ്ടാകാനും സാധ്യത കാണുന്നതിനാൽ തർക്കങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

 

ജ്യോതിഷസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കും പരിഹാരങ്ങൾക്കും  ജയറാണി ഇ വി 9746812212

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (28 minutes ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (35 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (2 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (2 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (2 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (2 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (3 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (4 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (4 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (4 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (5 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends