ഭാര്യയ്ക്ക് ഫോണിൽ സന്ദേശമയച്ച അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു...

ഭാര്യയ്ക്ക് ഫോണിൽ സന്ദേശമയച്ച അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തലയോട്ടി പൊട്ടിയ 28കാരനായ ഷിബിൻ രാജിന്റെ നില ഗുരുതരാവസ്ഥയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപത്തായിരുന്നു സംഭവം.
'നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല'- എന്നായിരുന്നു സന്ദേശം. ഞായറാഴ്‌ചയായിരുന്നു സന്ദേശമയച്ചത്. ഷിബിൻ രാജിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രതി ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസൺ ഒളിവിലാണെന്ന് പൊലീസ്.
"
https://www.facebook.com/Malayalivartha























